Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാടിറങ്ങില്ല... ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആദിവാസികള്‍ പ്രക്ഷോഭത്തിലേയ്ക്ക്

കാടിറങ്ങില്ല...  ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആദിവാസികള്‍ പ്രക്ഷോഭത്തിലേയ്ക്ക്
രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തിൽ നിന്ന് ഒഴിപ്പിക്കണമെന്നുള്ള സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനത്ത് ആദിവാസികൾ പ്രക്ഷോഭത്തിലേക്ക്. 894 ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് പുറത്താക്കണമെന്ന വിധിക്കെതിരെയാണ് നീക്കം. വിധിയെ നിയമപരമായും നേരിടുമെന്ന് ആദിവാസി ഗോത്ര മഹാസഭ നേതാവ് സികെ ജാനു പറഞ്ഞു. രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തിൽ നിന്ന് ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വനാവകാശ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കപ്പെട്ട ആദിവാസികളെയാണ് ഒഴിപ്പിക്കേണ്ടത്. സുപ്രീം കോടതി വിധി പ്രകാരം കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്നും ഒഴിപ്പിക്കേണ്ടി വരും. 2019 ജൂലൈ 27 നു മുമ്പ് ആദിവാസികളെ ഒഴിപ്പിച്ച ശേഷം സംസ്ഥാന സർക്കാരുകൾ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീം കോടതിയുടെ വിധി. വനാവകാശ നിയമം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ നിർണായക വിധി. വനാവകാശ നിയമത്തിന്‍റെ പരിരക്ഷയ്ക്കായി കേരളത്തിൽ നിന്ന് മാത്രം നാല്‍പതിനായിരത്തോളം അപേക്ഷകളാണ് ഉണ്ടായിരുന്നത്. ഇതിൽ 894 കുടുംബങ്ങൾ പരിരക്ഷയ്ക്ക് അർഹരല്ലെന്ന് കണ്ടെത്തി. അടുത്ത വാദം കേൾക്കലിന് മുൻപ് ഇവരെ വനത്തിൽ നിന്നും ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. വനാവകാശ പരിരക്ഷയ്ക്ക് അർഹരല്ലെന്ന് കണ്ടെത്തിയിട്ടും എന്തുകൊണ്ട് ഈ 894 കുടുംബങ്ങളെ യഥാസമയം ഒഴിപ്പിച്ചില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കണമെന്നും സുപീം കോടതി നിർദേശിച്ചിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in