വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റം നടത്തിയിട്ടില്ലെന്നും കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും അദാനി പോര്‍ട്ട്സ്. ഓഹരി കൈമാറ്റം സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ നടത്തുകയുള്ളുവെന്നും അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് സിഇഒ
സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. സര്‍ക്കാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
ഓഹരി കൈമാറ്റം ഉണ്ടായാല്‍ പോലും എംഎസ്‌സി കമ്പനിക്ക് കുത്തക അവകാശം നല്‍കില്ല എന്ന് ഉറപ്പുവരുത്തുമെന്നും അദാനി പോര്‍ട്ട്‌സ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെയാണ് അദാനി ഗ്രൂപ്പ് കൂടുതല്‍ വിശദീകരണവുമായി സര്‍ക്കാരിനെ സമീപിച്ചത്. വിശദമായ പഠനവും ചര്‍ച്ചയും വിലയിരുത്തലും നടത്തിയ ശേഷം മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇനി നിലപാട് വ്യക്തമാക്കു. ഇതിനിടയില്‍ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം നീക്കം ആരംഭിച്ചു.
കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ല, ഓഹരി കൈമാറ്റം സര്‍ക്കാര്‍ അനുമതിയോടെ മാത്രം: വിശദീകരണവുമായി അദാനി ഗ്രൂപ്പ്