Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൂടത്തായി കൊലപാതകക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ

കൂടത്തായി കൊലപാതകക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ
കൂടത്തായി കൊലപാതകക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ. ജോളിയുൾപ്പെടെ മൂന്ന് പ്രതികളെയും താമരശേരി കോടതി 6 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ജോളിക്കായി അഡ്വ ആളൂരിന്‍റെ ജൂനിയർ അഭിഭാഷകനാണ് കോടതിയിൽ ഹാജരായത്. അതേസമയം, പ്രതികൾക്കെതിരെ കോടതി വളപ്പിൽ ജനങ്ങൾ പ്രതിഷേധിച്ചു. മാധ്യമങ്ങൾക്ക് കോടതി വളപ്പിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ, ജോളിയെ അറിയില്ലെന്ന് ജ്യോത്സ്യൻ കൃഷ്ണ കുമാർ വ്യക്തമാക്കി. ഒരുപാട് പേർ കാണാൻ വന്നിട്ടുണ്ട്. റോയിയും വന്നിട്ടുണ്ടാകാം. എന്നാല്‍ ഇരുവരെയും പരിചയമില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു അതേസമയം, കൂടത്തായി കൊലപാതക പരമ്പരയിൽ എല്ലാ കേസും പ്രത്യേകമായി അന്വേഷിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ. അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. എയിംസിലെ മുൻ ഫോറൻസിക് വിദഗ്ദൻ ടി ഡി ഡോഗ്രയുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദഗ്ദരുടെ നിർദ്ദേശം വന്ന ശേഷം സാമ്പിൾ വിദേശത്തേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in