വിഴിഞ്ഞത്തിൽ കേരളത്തിന് തിരിച്ചടി; വി.ജി.എഫ് നിബന്ധനയിൽ മാറ്റം വരുത്താനാകില്ല; കേന്ദ്ര സർക്കാർ
Jaihind TV News Report
Jaihind TV Web Desk
December 15, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം. കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പാർലമെന്റിൽ കേന്ദ്രസർക്കാർ അറിയിച്ചു. കരാർ വ്യവസ്ഥയിൽ വിജിഎഫ് തുക തിരിച്ചടയ്ക്കണമെന്ന് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ വിജിഎഫിന്റെ കാര്യത്തിലും വരുമാനവിഹിതം പങ്കുവയ്ക്കുന്ന കാര്യത്തിലും യാതൊരു വിട്ടുവിഴ്ച്ചയ്ക്കും തയാറല്ലെന്ന് കേന്ദ്രതുറമുഖമന്ത്രി സർബാനന്ദ സോനോവാൾ രാജ്യസഭയെ അറിയിച്ചു. ഹാരിസ് ബീരാന് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് പല മടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. കേന്ദ്രസർക്കാർ വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തിൽ പുലർത്തുന്ന പൊതുനയത്തിൽനിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ മാത്രം കേന്ദ്ര ധനമന്ത്രാലയം സ്വീകരിക്കുന്ന നിലപാട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10