കോഴിക്കോട് മാവൂരില്‍ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂര്‍ പാറമ്മല്‍ സ്വദേശി സുനിതയാണ് (54) മരിച്ചത്. വയറിളക്കത്തെയും പനിയെയും തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.
രോഗലക്ഷണങ്ങളെത്തുടര്‍ന്ന് സുനിതയുടെ സാംപിളുകള്‍ ഷിഗെല്ല പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ല.
കോഴിക്കോട് മാവൂരില്‍ പനി ബാധിച്ച് 54 കാരി മരിച്ചു