Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംയുക്ത തൊഴിലാളി യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു

സംയുക്ത തൊഴിലാളി യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു
All-India-Strike-2nd-Day കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു. ആദ്യ ദിനത്തിൽ സംസ്ഥാനത്ത് ഹർത്താലിനു തുല്യമായി. പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാതായതോടെ ജനജീവിതം താറുമാറായി. പണിമുടക്കിയ തൊഴിലാളികൾ, കടകൾ അടപ്പിക്കുകയും സ്വകാര്യ വാഹനങ്ങളും തീവണ്ടികളും തടയുകയും ചെയ്തു. സർക്കാർ ഓഫീസുകൾ മിക്കതും ശൂന്യമായിരുന്നു. ബാങ്കുകളുടെ പ്രവർത്തനവും സ്തംഭിച്ചു. വാഹനങ്ങൾ തടയില്ലെന്നും കടകൾ അടപ്പിക്കാൻ ശ്രമിക്കില്ലെന്നും സംയുക്ത സമരസമിതി നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇത് പാഴ്വാക്കായി. മലപ്പുറം മഞ്ചേരിയിൽ കടയടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചു. വർക്കല റെയിൽവേസ്റ്റേഷന് മുൻവശത്തെ ബേക്കറി ബലം പ്രയോഗിച്ച് അടയ്ക്കാൻ ശ്രമിച്ചത് വാക്കേറ്റത്തിനും കൈയാങ്കളിക്കും വഴിവെച്ചു. തിരുവനന്തപുരത്ത് ട്രെയിൻ തടഞ്ഞ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in