Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ത്രാലിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ അവസാനിച്ചു; മൂന്നു ഭീകരെ വധിച്ചു

ത്രാലിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ അവസാനിച്ചു; മൂന്നു ഭീകരെ വധിച്ചു
കശ്മീരിലെ ത്രാലിൽ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരെ വധിച്ചു. പുൽവാമ ജില്ലയിലെ ത്രാലിലെ പിംഗ്ലിഷ് ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്‌ഷെ ഇ മുഹമ്മദിലെ ഭീകരരാണ് കൊല്ലപ്പെട്ടത് എന്ന് സൈന്യം അറിയിച്ചു. ഗ്രാമവാസിയായ മുദസിർ അഹ്മദ് എന്ന ഭീകരവാദിക്കൊപ്പം രണ്ട് വിദേശികളടക്കമുള്ള ജയ്‌ഷെ ഭീകരർ ഇവിടെ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് സൈന്യവും സിആർപിഎഫും ചേർന്ന് രാത്രിയൊടെ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. ഭീകരർ താമസിക്കുന്ന സ്ഥലം സൈന്യം വളഞ്ഞതിനെ തുടർന്ന് സൈന്യത്തിന് നേരെ ഇവർ വെടിവെക്കുകയായിരുന്നു. തുടർന്ന് സൈന്യവും തിരിച്ചടിച്ചു. മൂന്നു മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് ഭീകരരെ സൈന്യം വധിച്ചത്. ഇവരിൽ നിന്ന് എ.കെ 47 തോക്കുകൾ അടക്കം ആയുധങ്ങൾ കണ്ടെത്തിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്തെ ഇന്‍റർനെറ്റ് സൗകര്യം തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in