Logo
CHANGE MODE
Fri, Jun 05, 2026 • 07:09 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കമല്‍ ഹാസന്‍റെ 'ഇന്ത്യന്‍ 2' ഷൂട്ടിംഗ് ലൊക്കേഷനില്‍ ക്രെയിന്‍ അപകടം ; മൂന്ന് പേർ മരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 20, 2020
1 min read Updated: June 04, 2026
Share:

കമല്‍ ഹാസന്‍റെ 'ഇന്ത്യന്‍ 2' ഷൂട്ടിംഗ് ലൊക്കേഷനില്‍ ക്രെയിന്‍ അപകടം ; മൂന്ന് പേർ മരിച്ചു
നടൻ കമൽഹാസന്‍റെ ചെന്നൈ പൂനമല്ലിയിലെ ഷൂട്ടിംഗ് സെറ്റിൽ ക്രെയിൻ മറിഞ്ഞ് വീണ് രണ്ട് സഹസംവിധായകരുൾപ്പെടെ 3 പേർ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സിനിമയുടെ സംവിധായകൻ ശങ്കറിനും പരിക്കേറ്റു. വേദനാജനകമായ സംഭവമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു. കമൽഹാസന്‍റെ ഇന്ത്യൻ 2 ന്‍റെ ചെന്നൈയിലെ പൂനമല്ലി സെറ്റിൽ വച്ചാണ് അപകടമുണ്ടായത്. ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സംവിധായകൻ ശങ്കറും സഹസംവിധായകരായും ഇരുന്ന ടെന്‍റിന് മുകളിലേക്ക് ക്രെയിൻ വീഴുകയായിരുന്നു. സഹസംവിധായകയരായ മധു, കൃഷ്ണ എന്നിവരുൾപ്പെടെ 3 പേരാണ് മരിച്ചത്. സംവിധായകൻ ശങ്കറിന്‍റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അപകട സമയത്ത് നടൻ കമൽഹാസൻ ലൊക്കേഷനിൽ ഉണ്ടായിരുന്നു. സഹപ്രവര്‍ത്തകരുടെ വിയോഗം ഏറ്റവും വേദനാജനകമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും ഭയാനകമായ അപകടമാണ് സംഭവിച്ചതെന്നും കമൽ ഹാസൻ പ്രതികരിച്ചു. കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ഇന്ത്യൻ 2' വിന്‍റെ ഷൂട്ടിംഗ് നേരത്തെ ബജറ്റുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭിപ്രായ ഭിന്നതമൂലം ഇടയ്ക്ക് വെച്ച് നിന്നുപോയിരുന്നു. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസുമായി സംവിധായകൻ ശങ്കർ നടത്തിയ ചർച്ചയെ തുടർന്നാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. 1996ലാണ് കമൽഹാസൻ-ശങ്കർ ടീമിന്‍റെ 'ഇന്ത്യൻ' തിയേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996 ലെ ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. https://twitter.com/ikamalhaasan/status/1230208564515332096 https://twitter.com/Ahmedshabbir20/status/1230201503240994816
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10