Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

താനൂര്‍ കൊലക്കേസ് : മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ; കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു

താനൂര്‍ കൊലക്കേസ് : മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ; കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു
താനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. അഞ്ചുടി സ്വദേശികളായ മുഫീസ്, മശ്ഹൂദ്, താഹ എന്നിവരെയാണ് താനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് നേരിട്ട് പങ്കുള്ള ഒന്നാം പ്രതി അഞ്ചുടി സ്വദേശി മുഫീസ്, നാലാം പ്രതി മഷ്ഹൂദ്, താഹ എന്നിവരുടെ അറസ്റ്റാണ് പോലീസ് ഇന്ന് രേഖപ്പെടുത്തിയത്. മുഫീസും മഷ്ഹൂദും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും താഹ കൃത്യത്തിന് സഹായിച്ച ആളുമാണ്. ഇവരെല്ലാം പ്രാദേശിക സിപിഎം പ്രവർത്തകരാണ്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണ് എന്ന വാദം സിപിഎം നിഷേധിച്ചു. കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് പോലീസ് വ്യക്തമാക്കിയതോടെ സിപിഎമ്മിന്റെ വാദം പൊളിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ പോലീസ് തിരയുകയാണ്. വ്യാഴാഴ്ച്ച രാത്രിയിലാണ് താനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ്‌ ഇസ്ഹാഖിനെ ആറ് അംഗ സംഘ സിപിഎം പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയത്. പരിക്കേറ്റ ഇസ്ഹാഖിനെ താനൂരിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in