Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

+2,വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; +2 വിന് 77.81%, വി.എച്ച്.എസ്.ഇ 70 '06%വിജയം; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്

+2,വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; +2 വിന് 77.81%,  വി.എച്ച്.എസ്.ഇ  70 '06%വിജയം; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്
പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിച്ചത്. 77.81% വിജയമാണ് ഇത്തവണ സംസ്ഥാനത്തുണ്ടായത്. 70.6% ആണ് വി.എച്ച്.എസ്.ഇ ഫലം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇത്തവണ വിജയശതമാനത്തില്‍ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം വിജയശതമാനം 78.69% ആയിരുന്നു. ഇത്തവണ 3,70,642 കുട്ടികളാണ് പരീക്ഷ എഴുതിയത്. സേ പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ നടത്തും. സയന്‍സ് വിഭാഗത്തില്‍ 83.25% , ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 69.16%, കോമേഴ്‌സ് വിഭാഗത്തില്‍ 77.21% തുടങ്ങിയവയാണ് വിജയശതമാനം. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ വിജയശതമാനം ഉള്ളത്. ഏറ്റവും കുറവ് കാസര്‍ഗോഡും. 30,145 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍്കകും എ പ്ലസ് ലഭിച്ചു. 1200ല്‍ 1200 മാര്‍ക്ക് നേടിയത് സംസ്ഥാനത്ത് 41 വിദ്യാര്‍ത്ഥികളാണ്. ഉപരി പഠനത്തിന് 2,88,394 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23% മാണ് വിജയം. എയ്ഡഡ് സ,്കൂളുകളില്‍ 82.16% വും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91% മാണ് വിജയം. പോക്സോ കേസുകളിൽ ഇരയാവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്‍റേതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിൽ 77 പേർക്ക് എതിരെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 45 ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ബാക്കിയുള്ളവർക്കെതിരെ നടപടി ഉടൻ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in