Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അരൂരില്‍ ഇരട്ട വോട്ടുകള്‍ 181 ; യു.ഡി.എഫ് പരാതിക്ക് പിന്നാലെ മണ്ഡലം വിട്ട് പി ജയരാജന്‍

അരൂരില്‍ ഇരട്ട വോട്ടുകള്‍ 181 ; യു.ഡി.എഫ് പരാതിക്ക് പിന്നാലെ മണ്ഡലം വിട്ട് പി ജയരാജന്‍
അരൂർ മണ്ഡലത്തില്‍ 181 ഇരട്ട വോട്ടുകളെന്ന് കണ്ടെത്തല്‍. യു.ഡി.എഫിന്‍റെ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മണ്ഡലത്തില്‍ ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തിയത്. ഇരട്ടവോട്ടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ക്രമക്കേട് തടയാന്‍ ജില്ലാ കളക്ടർ പോളിംഗ് ഓഫീസർമാര്‍ക്ക് നിർദേശം നല്‍കി. അതേസമയം വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിച്ചതിന് ശേഷവും സി.പി.എം നേതാവ് പി ജയരാജന്‍ അരൂര്‍ മണ്ഡലം വിടാതിരുന്നതും യു.ഡി.എഫ് ജില്ലാകളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാ കളക്ടര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും യു.ഡി.എഫ് നല്‍കിയ പരാതിക്ക് പിന്നാലെ ജയരാജന്‍ മണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷനായി. അരൂര്‍ മണ്ഡലത്തിലെ തുറവൂര്‍ പഞ്ചായത്തിലെ 178-ാം നമ്പർ ബൂത്ത്പരിധിയില്‍ ജയരാജന്‍ തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫിന്‍റെ പരാതി. കോന്നി മണ്ഡലത്തില്‍ ബി.ജെ.പിക്കെതിരെയും യു.ഡി.എഫ് പരാതി നല്‍കിയിരുന്നു. പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിച്ചിട്ടും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരുള്‍പ്പെടെ ബി.ജെ.പിക്കായി സ്ക്വാഡ് പ്രവർത്തനം നടത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫ് പരാതി നല്‍കിയത്. പരസ്യമായി തെരഞ്ഞെടുപ്പ് നിയമങ്ങള്‍ അട്ടിമറിക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in