Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം; ഇന്ന് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍, 32 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം; ഇന്ന് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍, 32 പേർക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 25, യു.എ.ഇ.- 12, സൗദി അറേബ്യ- 11, ഒമാന്‍- 6, ഖത്തര്‍- 6, ബഹറിന്‍- 1, മാള്‍ഡോവ- 1, ആഫ്രിക്ക- 1, എത്യോപ്യ- 1, ഖസാക്കിസ്ഥാന്‍- 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്‌നാട്- 13, മഹാരാഷ്ട്ര- 10, ഡല്‍ഹി- 5, ഉത്തര്‍പ്രദേശ്- 5, കര്‍ണാടക- 4, ബീഹാര്‍- 2, രാജസ്ഥാന്‍- 2, ഹരിയാന- 1, ഉത്തരാഖണ്ഡ്- 1, ഹിമാചല്‍ പ്രദേശ്- 1, പഞ്ചാബ്- 1, അരുണാചല്‍ പ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 2 പേര്‍ക്ക് വീതവും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ കണ്ണൂരിലുള്ള 9 സി.ഐ.എസ്.എഫുകാര്‍ക്കും രോഗം ബാധിച്ചു. പേര്‍ 75 രോഗമുക്തി നേടി.  2112 പേരാണ് ഇനി ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 23 പേരുടെയും( തൃശൂര്‍-1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും, തിരുവനന്തപുരം (കൊല്ലം-1), കോട്ടയം ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. 2304 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,657 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,876 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 2781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 330 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6076 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,31,570 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3872 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 47,994 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 46,346 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഇന്ന് 19 പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പിണറായി (കണ്ടെയ്ന്‍മെന്‍റ് സോണ്‍ വാര്‍ഡ് 5), കൊട്ടിയൂര്‍ (11), കരിവെള്ളൂര്‍-പെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോം-വയക്കര (7), കാടച്ചിറ (3), ഉളിക്കല്‍ (19), ചെങ്ങളായി (14), കതിരൂര്‍ (18), ചെമ്പിലോട് (13, 15), കോളയാട് (5, 6), പാട്യം (9), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (16), കായംകുളം മുന്‍സിപ്പാലിറ്റി (4, 9), ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (14, 15), പാലമേല്‍ (14), വയനാട് ജില്ലയിലെ തിരുനെല്ലി (4,5,9,10,12), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (12), പാലക്കാട് ജില്ലയിലെ തിരുമുറ്റകോട് (8) എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍. അതേസമയം 10 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍-ആലപ്പടമ്പ (കണ്ടെയ്ന്‍മെന്‍റ് സോണ്‍ സബ് വാര്‍ഡ് 6), മാങ്ങാട്ടിടം (സബ് വാര്‍ഡ് 4), മുഴക്കുന്ന് (എല്ലാ വാര്‍ഡുകളും), പാനൂര്‍ (സബ് വാര്‍ഡ് 31), പേരാവൂര്‍ (വാര്‍ഡ് 11), തില്ലങ്കേരി (എല്ലാ വാര്‍ഡുകളും), ഉദയഗിരി (സബ് വാര്‍ഡ് 2), കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക (വാര്‍ഡ് 8), ബദിയടക്ക (വാര്‍ഡ് 18), കിനാനൂര്‍-കരിന്തളം (6) എന്നിവയേയാണ് കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 127 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in