Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രണ്ട് ചക്രവാതച്ചുഴികള്‍; അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ

രണ്ട് ചക്രവാതച്ചുഴികള്‍; അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായും ചക്രവാതചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയുമായി വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related articles

See all
Popular News

"തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കും"; ലേബർ കോഡ് ആരുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാകില്ലെന്ന്...

Popular News

പ്രതിദിനം 14 ലക്ഷം വനിതകൾ; യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി വൻ വിജയം; 100 ദിനം പിന്...

Popular News

ദുരന്തങ്ങൾ തടയാൻ പുതിയ കർമ്മപദ്ധതി; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്...

Popular News

ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കാൻ സർക്കാർ നീക്കം; ഇനി രാവിലെ 11 മുതൽ രാത്രി 11 മണിവരെ മാത...

Save your stories

Sign in