Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മഴക്കെടുതി; യു.ഡി.എഫ് യോഗം ഇന്ന്

മഴക്കെടുതി; യു.ഡി.എഫ് യോഗം ഇന്ന്
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ഇന്ന് ചേരും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ട കാര്യങ്ങളും യോഗം ചർച്ച ചെയ്യും. അതേസമയം 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും. സംസ്ഥാനത്ത് മഴക്കെടുതിയുണ്ടായ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് ആശ്വാസം നൽകുന്ന കാര്യങ്ങൾ യോഗത്തിൽ തീരുമാനിക്കും. കൂടാതെ 2019 ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേ നടക്കുമെന്ന അനുമാനത്തിലാണ് യു.ഡി.എഫ് നേതൃത്വം ഒരുക്കങ്ങളിലേക്ക് കടക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് താഴേത്തട്ടിൽ മുന്നണി പ്രർത്തനം ഊർജിതമാക്കാനുള്ള നടപടികൾക്ക് യോഗം രൂപം നൽകും. കേരള കോൺഗ്രസ് എം മുന്നണിയിലേക്ക് മടങ്ങി എത്തിയതോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് സജ്ജമാണ്. ഒപ്പം തന്നെ കേരള കോൺഗ്രസ് എമ്മിന്റെ മടങ്ങി വരവോടെ മുന്നണി കൺവീനർ, ചെയർമാൻ സ്ഥാനങ്ങൾ പുനഃക്രമീകരണം ഉൾപ്പെടെ യോഗത്തിൽ തീരുമാനം ഉണ്ടാകും. സമകാലീന രാഷ്ട്രീയ വിഷയങ്ങളും യോഗം വിലയിരുത്തും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായ സമര പോരാട്ടങ്ങൾക്കും യോഗം രൂപം നൽകും.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in