Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

പ്രവാസികളുടെ ഒപ്പമുണ്ടാകും; 'പ്രവാസി ഹെൽപ്പ് ഡെസ്‌ക്കുമായി' അടൂർ പ്രകാശ് എംപി

പ്രവാസികളുടെ ഒപ്പമുണ്ടാകും; 'പ്രവാസി ഹെൽപ്പ് ഡെസ്‌ക്കുമായി' അടൂർ പ്രകാശ് എംപി
ദുബായ് : ആറ്റിങ്ങൽ പാർലമെന്റ് പരിധിയിൽ നിന്നും ഗൾഫിലെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ ' പ്രവാസി ഹെൽപ്പ്‌ഡെസ്‌ക്കുമായി ' അടൂർ പ്രകാശ് എംപി ഭക്ഷണത്തിനും ചികിൽസക്കും മറ്റ് സഹായങ്ങൾക്കുമായി സഹായം അഭ്യർത്ഥിക്കുന്ന അനേകം ഫോണുകൾ ഓരോ ദിവസ്സവും എത്തുന്നു. അതിനൊക്കെ അടിയന്തിരമായ പരിഹാരം കാണുന്നതിനായി ഗൾഫിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി സന്നദ്ധ പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ട് അടൂർ പ്രകാശ് എംപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവാസികൾക്ക് മാത്രമായി ആറ്റിങ്ങൽ എം.പി ഓഫീസ് കേന്ദ്രീകരിച്ച് ഹെൽപ്പ് ഡസ്‌ക്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ നിന്നും യു.എ.യിൽ സന്ദർശക വിസയിലുള്ള കോവിഡ് ഭീതിമൂലം ഒറ്റപ്പെട്ട് മുറികളിൽ കഴിയുന്നവരും അസുഖങ്ങൾക്ക് ചികിൽസ തേടാനാവാതെ പ്രയാസപ്പെടുന്നവരുമായ സന്ദർശകവിസയിലുള്ളആളുകൾക്ക് അബുദാബി, ദുബായ്,ഷാർജ,അജ്മാൻ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലെ പത്തോളം പ്രൈവറ്റ് പോളിക്ലിനിക്കുകളിൽ സൗജന്യമായി ചികിൽസ നടത്താനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ചികിൽസാ സഹായങ്ങൾക്കും ഷാജി ഷംസുദീനുമായി ബന്ധപ്പെടാവുന്നതാണെന്നും അടൂർ പ്രകാശ് MP അറിയിച്ചു. (ഫോൺ00971-507841786)

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in