പിറന്നാള്‍ സമ്മാനമായി സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ
Jaihind TV News Report
Jaihind TV Web Desk
June 19, 2018
1 min read
•
Updated: June 04, 2026
കൊച്ചി മെട്രോയിൽ ഇന്ന് സൗജന്യയാത്ര. ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സൗജന്യ യാത്ര കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. പുലർച്ചെ ആറിന് സർവീസ് ആരംഭിക്കുന്നത് മുതൽ രാത്രി പത്തിന് സർവീസ് അവസാനിക്കുന്നതുവരെ മെട്രോയിൽ സൗജന്യടിക്കറ്റിൽ യാത്ര ചെയ്യാം.
ഇന്ന് ഒരു ദിവസത്തേക്കാണ് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്. മെട്രോ സ്റ്റേഷനിലെത്തി ടിക്കറ്റ് കൗണ്ടറിൽനിന്ന് പോകേണ്ട സ്ഥലത്തേക്ക് ടിക്കറ്റ് എടുക്കുക, എന്നാൽ പണം നൽകേണ്ടതില്ല. കോണ്‍കോഴ്സ് ഏരിയയിലേക്കുള്ള പ്രവേശന കവാടം തുറക്കാൻ ടിക്കറ്റിന് പുറത്തുള്ള ക്യൂ ആർ കോഡ് ഉപയോഗിക്കേണ്ടതിനാലാണിത്. ഇറങ്ങേണ്ട സ്റ്റേഷനിലും പതിവുപോലെ ടിക്കറ്റ് സ്കാൻ ചെയ്ത് പുറത്തുകടക്കണം. കൊച്ചി വണ്‍ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവർക്ക് കാർഡ് സ്വൈപ്പ് ചെയ്തും ഉള്ളിലേക്കു കടക്കാം. പക്ഷേ യാത്രയുടെ പണം കാർഡിൽനിന്ന് നഷ്ടമാകില്ല.
ഒരാൾക്ക് എത്ര തവണ വേണമെങ്കിലും പരിധിയില്ലാതെ ഇന്ന് യാത്ര ചെയ്യാം. സമയം കൂടുതൽ എടുത്തതിന്റെ പേരിലോ സ്റ്റേഷൻ മാറി ഇറങ്ങേണ്ടിവരുന്നതിന്റെ പേരിലോ പിഴ നൽകേണ്ടിവരില്ല. സാധാരണ ഇറങ്ങേണ്ട സ്റ്റേഷൻ കഴിഞ്ഞാണ് ഇറങ്ങുന്നതെങ്കിൽ പുറത്തിറങ്ങാൻ അധിക നിരക്ക് നൽകണം. സൗജന്യയാത്രയുമായി ബന്ധപ്പെട്ട് മെട്രോയിൽ തിരക്കേറാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സുരക്ഷാ സേനയെ വിവിധ സ്റ്റേഷനുുകളിൽ വിന്യസിച്ചിട്ടുണ്ട്.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10