Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തിരുവനന്തപുരം-കൊല്ലം പാസഞ്ചർ ട്രെയിൻ പാളം തെറ്റി; ആളപായമില്ല

തിരുവനന്തപുരം-കൊല്ലം പാസഞ്ചർ ട്രെയിൻ പാളം തെറ്റി; ആളപായമില്ല
കൊല്ലത്ത് പാസഞ്ചർ ട്രെയിൻ പാളം തെറ്റി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. തിരുവനന്തപുരം-കൊല്ലം പാസഞ്ചറിന്‍റെ എൻജിനാണു പാളം തെറ്റിയത്. ലോക്കോപൈലറ്റിന്‍റെ അനാസ്ഥ മൂലമാണ് അപകടമെന്നാണ് സൂചന. മൂന്നാം നമ്പർ ട്രാക്കിൽ നിന്ന് നീങ്ങിയ ഉടൻ ട്രെയിൻ പാളം തെറ്റുകയായിരുന്നു. ട്രെയിൻ നിർത്തിയിടുമ്പോൾ ചക്രങ്ങൾക്കിടയിൽ സ്ഥാപിക്കുന്ന തടികൊണ്ടുള്ള ഉപകരണം എടുത്തുമാറ്റാതെ ട്രെയിൻ മുന്നോട്ടെടുത്താണ് അപകടകാരണമെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. തടികൊണ്ടുള്ള ഉപകരണം എടുത്തുമാറ്റേണ്ടത് ലോക്കോപൈലറ്റിന്‍റെ ചുമതലയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് റെയിൽവേയുടെ തീരുമാനം. പാളം തെറ്റിയത് മൂന്നാം പ്ലാറ്റ്ഫോമിലായതിനാൽ മറ്റു ട്രെയിനുകളുടെ സർവീസിനെ ബാധിച്ചിട്ടില്ല. 6.55ന് പുറപ്പെടേണ്ട ട്രെയിൻ 10 മിനിറ്റ് വൈകിയാണു യാത്ര പുറപ്പെട്ടത്.

Related articles

See all
Latest News

കൊല്ലത്ത് മൂന്ന് വയസുകാരിക്ക് നേരെ ക്രൂരപീഡനം; തിളച്ച മീൻകറി കുഞ്ഞിൻ്റെ ശരീരത്തിൽ ഒഴിക്കുക...

Latest News

ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊയ്ത്തുത്സവം...

Latest News

കൊല്ലം ചിതറയിൽ കോൺഗ്രസിന്‍റെ പ്രതിഷേധ സംഗമം; ബിജെപി ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്ത് വിഭാഗ...

Latest News

പ്രതിഷേധ ജ്വാലയായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നയിച്ച ലോംഗ് മാര്‍ച്ച്

Save your stories

Sign in