Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം
കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇരിട്ടിക്കടുത്ത് എടക്കാനത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായി. ഒരു വീട് തകർന്നു. നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ഇരിട്ടി-എടക്കാനം റോഡിന് സമീപത്തെ കുന്നിൻ മുകളിൽ ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. മഠത്തിനകത്ത് ബേബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കുന്നിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ബേബിയുടെ രണ്ടുനില വീട് പൂർണ്ണമായും തകർന്നു. ജനങ്ങളും പോലീസും അഗ്നിരക്ഷാ പ്രവർത്തകരും നോക്കി നിൽക്കെയാണ് വീട് പൂർണ്ണമായും ഇടിഞ്ഞു താഴേക്ക് പതിച്ചത്. ഉച്ചയോടെ വീടിന് പുറകുവശത്ത് മണ്ണിടിച്ചിലും ശക്തമായ നീരൊഴുക്കും ഉണ്ടായതിനെത്തുടർന്ന് ബേബിയേയും ഭാര്യയേയും ഇവിടെ നിന്നും മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ജില്ലയിലെ മലയോര മേഖലയിൽ തോടും, പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്. ശ്രീകണ്ഠാപുരം, ഇരിട്ടി, പേരാവൂർ തലശേരി മേഖലയിലാണ് വെള്ളകെട്ട് രൂക്ഷമായിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Kerala

കണ്ണൂരില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി; 4 പേർ അറസ്റ്റില്‍

Save your stories

Sign in