Logo
Sat, Jul 04, 2026 • 06:09 PM
LIVE TV
Watch

No business videos available

No Middle East videos available

ആര്‍ഷോയെ മാറ്റി മുഖം മിനുക്കാന്‍ എസ് എഫ് ഐ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 21, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ആര്‍ഷോയെ മാറ്റി മുഖം മിനുക്കാന്‍ എസ് എഫ് ഐ
നേതൃമാറ്റത്തോടെ എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. മൂന്നു ദിവസമായി തിരുവനന്തപുരത്ത് സമ്മേളനം നടക്കുന്നുണ്ടെങ്കിലും അടിക്കടിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിറം മങ്ങിയ നിലയിലാണ് പ്രവര്‍ത്തകരുടെ സംഗമം. കേരളത്തിലുടനീളം ഉയര്‍്ന്ന റാഗിംഗ് ആരോപങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. പ്രസ്്ഥാനത്തെ അനുകൂലിച്ച് മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും രംഗത്ത് എത്തിയിരുന്നു എങ്കിലും പൊതുവായ ജനവികാരം അതിജീവിക്കാന്‍ സംഘടയ്്ക്ക് കഴിഞ്ഞിട്ടില്ല. കടുത്ത വിമര്‍ശങ്ങളോടു പോലും പ്രതികരിക്കാന്‍ കഴിയാത്ത വിധം നിസ്സഹായാവസ്ഥയിലാണ് സംഘടനാ നേതൃത്വം. സമീപകാല അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ എസ് ഏഫ് ഐ പിരിച്ചു വിടണമെന്നു വരെ വിമര്‍ശനം ഉയര്‍ന്നിട്ടും നേതൃത്വം നിശ്ശബ്ദമാണ്. അതേസമയം, നേതൃസ്ഥാനത്തിനായി എസ്എഫ്‌ഐയില്‍ വലിയ തര്‍ക്കങ്ങള്‍ തുടരുകയാണ്. നിരന്തരം വിവാദത്തില്‍ ചെന്നു ചാടുന്ന നേതൃത്വത്തിന്റെ പിടിപ്പു കേടിന് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. വ്യക്തിപരമായും നയപരമായും തീരാക്കളങ്കമാണ് സംസ്ഥാന സെക്രട്ടറി ആര്‍ഷോ എസ് എഫ് ഐയ്ക്ക് വരുത്തിവച്ചതെന്ന് പാര്‍ട്ടിയില്‍ പോലും അഭിപ്രായമുണ്ട്. എസ് എഫ് ഐയില്‍ എത്തിയ ക്രിമിനലുകളുടെ പ്രവൃത്തികള്‍ക്ക് പലപ്പോഴും ഇടതു പക്ഷം മറുപടി പറയേണ്ട അവസരങ്ങള്‍ പോലും ഉണ്ടായി. പൊതു ജനങ്ങളെ നേരിടുമ്പോള്‍ ഉത്തരമില്ലാതെ കുഴങ്ങുകയാണ് പാര്‍ട്ടി നേതൃത്വം. എന്നാല്‍ സജീവമായ യുവനിരയെ തള്ളാനും സിപിഎമ്മിന് കഴിയില്ല. പരസ്യമായ പിന്തുണയ്ക്ക് അപ്പുറം ശക്തമായ സമ്മര്‍ദ്ദം നേതൃത്വത്തിനു മേല്‍ പാര്‍ട്ടി ചെലുത്തുന്നുണ്ട്. നിലവിലുള്ള അവസ്ഥ മാറണം എന്ന പൊതുവികാരം നേതൃത്വത്തെ ഇതിനകം അറിയിച്ചു കഴിഞ്ഞു. അതിനാല്‍ ന്ഷ്ടമായ പ്രതിച്ഛായ നേതൃമാറ്റത്തിലൂടെ തിരിച്ചു പിടിക്കാമെന്നാണ് സിപിഎം കരുതുന്നത്. സംഘടനയിലെ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ കഴിയാത്ത ആര്‍ഷോ മാറണം എന്നാണ് തീരുമാനം എന്നാണറിയുന്നത്. പകരം പുതിയ നേതാവിനെ എത്തിക്കുന്നതിലൂടെ വിമര്‍ശനങ്ങളെ നേരിടാന്‍ കഴിയുമെന്നാണ് കരുതുന്നത്. എസ് എഫ് ഐ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിഎം ആര്‍ഷോയെ മാറ്റാനാണ് സാധ്യതയെന്ന് അറിയുന്നു. പ്രസിഡന്റ് കെ അനുശ്രിയെ സെക്രട്ടറിയാക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതയും കുറവാണ്. എസ്എഫ്‌ഐയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറി പിഎസ് സഞ്ജീവ്, ആലപ്പുഴ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ് എന്നിവരെ സംസ്ഥാന നേതൃനിരയിലേക്ക് പരിഗണിക്കുകയാണ്.സിപിഎം നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ തുടരുകയാണ് ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10