Logo
Sat, Jun 13, 2026 • 02:31 AM
LIVE TV
Watch

No business videos available

No Middle East videos available

VD SATHEESAN| കോണ്‍ഗ്രസിന്റെ തിരിച്ചു വരവിനുള്ള മുന്നണി പോരാളികളാകണം യൂത്ത്കോണ്‍ഗ്രസ്: വി ഡി സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 30, 2025
1 min read Updated: June 11, 2026
SHARE:
SAVE: Login to save

VD SATHEESAN|  കോണ്‍ഗ്രസിന്റെ തിരിച്ചു വരവിനുള്ള മുന്നണി പോരാളികളാകണം യൂത്ത്കോണ്‍ഗ്രസ്: വി ഡി സതീശന്‍
  കോണ്‍ഗ്രസിന്റെ തിരിച്ചു വരവിനുള്ള മുന്നണി പോരാളികളാകണം യൂത്ത്കോണ്‍ഗ്രസെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആലപ്പുഴയില്‍ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പഠനക്യാമ്പ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്‍ഡ് തലം മുതല്‍ പ്രചാരണം ശക്തിപ്പെടുത്തണം. കൃത്യമായി മുന്നൊരുക്കങ്ങള്‍ നടത്തി കഠിനാധ്വാനം ചെയ്ത് പ്രവര്‍ത്തിച്ചാല്‍ തിരഞ്ഞെടുപ്പ് വിജയം സാധ്യമാകും. രണ്ട് തിരഞ്ഞെടുപ്പുകളാണ് നമുക്ക് മുമ്പിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുവാര്‍ഡിലും നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു ബൂത്തിലും അഞ്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീതം വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കണമെന്നും കഠിനധ്വാനത്തോടെ പ്രവര്‍ത്തിച്ചാല്‍ വിജയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ ജയിക്കുകയെന്നതാണ് പരമ പ്രധാനം. ഒരു തിരഞ്ഞെടുപ്പും തോല്‍ക്കാനുള്ളതല്ല. തോറ്റതിനു ശേഷമുള്ള ചര്‍ച്ചകളില്‍ കാര്യമില്ല. അതേസമയം സംഘടനാപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഹൃദയത്തില്‍ സൂക്ഷിച്ചുവെച്ച ഒരുകാര്യം ആദ്യമായാണ് പറയുന്നത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ നവകേരളയാത്രയ്ക്കെതിരെയുള്ള യൂത്ത്കോണ്‍ഗ്രസ് സമരമാണ് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമായി മാറാന്‍ സഹായിച്ചത്. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം വലിയ വിജയത്തിലെത്തിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സഹപ്രവര്‍ത്തകരുടെ മേല്‍ ലാത്തിയടിച്ച് ഭൂമിയില്‍ വീണ ചോരയുടെ ക്രഡിറ്റ് പൂര്‍ണമായും യൂത്ത്കോണ്‍ഗ്രസിന് കൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ മിഷന്‍ 2025-26 പ്രമേയം തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രവര്‍ത്തനം ഉറപ്പു നല്‍കി. താഴെത്തട്ടില്‍ വോട്ടര്‍മാരുടെ പേര് ചേര്‍ക്കല്‍ ഉറപ്പാക്കും. ഓരോ വീട്ടിലും ഒരു യുവാവുമായി ഓണ്‍ലൈന്‍ ബന്ധമുണ്ടാക്കണം. ലഹരിക്കെതിരായി പ്രിയദര്‍ശിനി സാംസ്‌കാരിക വേദി രൂപവത്ക്കരിച്ച് കലാകായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഓരോ വാര്‍ഡിലും സൈബര്‍ പ്രചാരകര്‍ വേണം. പഞ്ചായത്ത് ഹീറോസ് ബി, സി ക്ലാസ് മണ്ഡലങ്ങളിലേയ്ക്ക് ടാസ്‌ക് ഫോഴ്സ് രൂപവത്ക്കരിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍എംഎല്‍എ അധ്യക്ഷനായി. ഉപാധ്യക്ഷന്‍ ഒ.ജെ. ജനീഷ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എ.എ.ഷുക്കൂര്‍, എം.ജെ ജോബ്, കെപിസിസി സെക്രട്ടറി എസ്.ശരത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ്, യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.പി.പ്രവീണ്‍, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10