ദേശീയപാതയിലെ വൻ സുരക്ഷാവീഴ്ച; വിദഗ്ധ സമിതി അന്വേഷണം ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി
ചേർത്തല പതിനൊന്നാം മൈൽ മേൽപ്പാലത്തിന് സമീപം ദേശീയപാതയിൽ വലിയ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ ദേശീയപാത അതോറിറ്റി ചെയർമാനോട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. ഗതാഗതത്തിനായി ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രം തുറന്നുകൊടുത്ത റോഡിലാണ് ഇത്തരത്തിൽ വലിയ കുഴി രൂപപ്പെട്ടത്. ഇത് നിർമ്മാണത്തിലെ ഗുരുതരമായ ഗുണനിലവാരക്കുറവിനെയും സുരക്ഷാ വീഴ്ചയെയുമാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയപാത നിർമ്മാണത്തിൽ പുലർത്തേണ്ട മാനദണ്ഡങ്ങളും സാങ്കേതിക നിർദേശങ്ങളും പൂർണമായും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠനം നടത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. റോഡ് നിർമ്മാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്നത് വ്യക്തമാണെന്നും, അതിനാൽ സംഭവത്തിന് ഉത്തരവാദികളായ കരാർ കമ്പനിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാത പോലുള്ള സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. ഭാവിയിൽ ഇത്തരം അപകടകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ ഗുണനിലവാര പരിശോധനകൾ നടത്തണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.