'പിഎസ്സി പരീക്ഷകളിൽ സ്‌ക്രീനിംഗ് വേണം'; കഴിഞ്ഞ 10 വർഷത്തെ നിയമനങ്ങൾ പരിശോധിക്കണമെന്ന് മന്ത്രി ഒ.ജെ. ജനീഷ്
കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) നാളിതുവരെ നടത്തിയ പരീക്ഷകളെക്കുറിച്ച് സമഗ്രമായ സ്‌ക്രീനിംഗ് നടത്തണമെന്ന് യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷമായി നടന്ന പല പരീക്ഷകളും സംശയത്തിന്റെ നിഴലിലാണെന്നും ഈ കാലയളവിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പിഎസ്സിയുടെ വിശ്വാസ്യതയും പവിത്രതയും പൂർണ്ണമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിഎസ്സിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന തരത്തിലുള്ള പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വകുപ്പുകളിൽ നിന്നുള്ള ഒഴിവുകൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാത്തത് നിലവിൽ ഉദ്യോഗാർത്ഥികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ വിഷയത്തിൽ കാലോചിതമായ മാറ്റങ്ങൾ അടിയന്തരമായി ഉണ്ടാകണമെന്നും, എവിടെയെങ്കിലും പിഴവുകളോ പരാതികളോ തെളിഞ്ഞിട്ടുണ്ടെങ്കിൽ അത്തരം നിയമനങ്ങൾ പൂർണ്ണമായി റദ്ദാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.