അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം: ബാല്യത്തിന് കരുതൽ നൽകാം; ചൂഷണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പൊരുതാം
'നമ്മുടെ കുട്ടികള്‍ക്ക് നല്ലൊരു നാളെ ഉണ്ടാകാന്‍ വേണ്ടി നമുക്ക് നമ്മുടെ ഇന്നത്തെ ദിവസം ത്യജിക്കാം.' - എ.പി.ജെ. അബ്ദുള്‍ കലാം
ലോകം ഇന്ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം ആഘോഷിക്കുന്നു: ബാല്യം കളിക്കേണ്ട പ്രായത്തില്‍ തൊഴിലിന്റെ ഭാരവും ജീവിതത്തിന്റെ കയ്പ്പും അനുഭവിക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് കുരുന്നുകളുടെ ദുരവസ്ഥയിലേക്ക് വിരല്‍ചൂണ്ടി ഇന്ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം. ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയും ചേര്‍ന്ന് 2002-ലാണ് ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്.
ലോകമെമ്പാടുമുള്ള 160 ദശലക്ഷം കുട്ടികള്‍ ബാലവേലയുടെ ഇരകളാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ പത്തിലൊന്ന് കുട്ടികളും ഏതെങ്കിലും തരത്തിലുള്ള തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ആഫ്രിക്കയാണ് ബാലവേലയില്‍ മുന്നില്‍, ഏഷ്യ-പസഫിക് മേഖലയാണ് രണ്ടാമത് . കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച സാഹചര്യത്തില്‍, ദാരിദ്ര്യം കാരണം പല കുടുംബങ്ങളും കുട്ടികളെ ബാലവേലയിലേക്ക് തള്ളിവിടാന്‍ നിര്‍ബന്ധിതരാകുന്നു എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
2026 ലെ കണക്കനുസരിച്ച്, ഏകദേശം 138 ദശലക്ഷം കുട്ടികള്‍ ഇപ്പോഴും ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്നതായി UNICEF വ്യക്തമാക്കുന്നു. 2002 ജൂണ്‍ 12 ന് ജനീവയിലെ ആസ്ഥാനത്ത് വച്ചാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന ആദ്യമായി ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചത്. അന്ന് മുതല്‍ ഈ ദിനം ആചരിച്ച് വരുന്നു. ബാലവേല അവസാനിപ്പിക്കണമെന്ന വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ആവശ്യത്തെ പിന്തുണയ്ക്കുന്നതിനാണ് ഈ ദിനം ആരംഭിച്ചത്. ഇന്ത്യയില്‍, 1987 മുതല്‍ സര്‍ക്കാര്‍ ബാലവേലയെക്കുറിച്ചുള്ള ഒരു ദേശീയ നയം നടപ്പിലാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ 1986-ലെ ബാലവേല നിരോധന നിയമവും 2016-ലെ ഭേദഗതി നിയമവും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിലവിലുണ്ട്. 14 വയസ്സുവരെയുള്ള കുട്ടികളെ ജോലിയില്‍ ഏര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. കൗമാരക്കാരായ കുട്ടികള്‍ക്ക് അപകടകരമായ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതിനും നിയമം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് വഴി കുട്ടികളുടെ ഭാവിയിലെ തൊഴില്‍ സാധ്യതകളാണ് ഇല്ലാതാകുന്നത്. ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് തടസ്സമാകുന്ന ബാലവേല, കുട്ടികളില്‍ വിഷാദവും ഉത്കണ്ഠയും വളര്‍ത്തുന്നു. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന ഈ സാമൂഹിക തിന്മയ്ക്കെതിരെ സര്‍ക്കാരിനൊപ്പം തന്നെ സമൂഹത്തിന്റെ ഓരോ വ്യക്തിയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ദിനാചരണം ഓര്‍മ്മിപ്പിക്കുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.