Logo
Sat, Jun 13, 2026 • 02:11 AM
LIVE TV
Watch

No business videos available

No Middle East videos available

RAMESH CHENNITHALA| ലോക ലഹരി വിരുദ്ധ ദിനം: കൊല്ലത്ത് രമേശ് ചെന്നിത്തല നയിക്കുന്ന ലഹരി വിരുദ്ധ സമൂഹനടത്തം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 26, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

RAMESH CHENNITHALA| ലോക ലഹരി വിരുദ്ധ ദിനം: കൊല്ലത്ത് രമേശ് ചെന്നിത്തല നയിക്കുന്ന ലഹരി വിരുദ്ധ സമൂഹനടത്തം
ലോക ലഹരി വിരുദ്ധ ദിനത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ലഹരി വിരുദ്ധ സമൂഹനടത്തം കൊല്ലത്ത് ആരംഭിച്ചു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രൗഡ് കേരളയുടെ നേതൃത്വത്തിലാണ് സമൂഹ നടത്തം സംഘടിപ്പിച്ചിരിക്കുന്നത്. നേരത്തെ കോഴിക്കോട്ടും തലസ്ഥാനത്തും സംഘടിപ്പിച്ച ലഹരി വിരുദ്ധ സമൂഹ നടത്തത്തിന്റെ തുടര്‍ച്ചയായിട്ടാണ് കൊല്ലത്ത് സമൂഹം നടത്തം സംഘടിപ്പിച്ചത്. യുവാക്കള്‍ക്കിടയില്‍ പടര്‍ന്നു പന്തലിക്കുന്ന ലഹരിമരുന്നു ഉപയോഗത്തിനെതിരെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന കൂട്ട നടത്തം സംഘടിപ്പിച്ചിരിക്കുന്നത്. കൊല്ലം ആശ്രമം മൈതാനത്തു നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ സമൂഹ നടത്തം ചിന്നക്കടയില്‍ സമാപിക്കും. തുടര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10