Logo
Fri, Jun 12, 2026 • 11:40 PM
LIVE TV
Watch

No business videos available

No Middle East videos available

'വടശ്ശേരി ദാമോദരന്‍ സതീശന്‍ എന്ന ഞാന്‍'......കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 18, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'വടശ്ശേരി ദാമോദരന്‍ സതീശന്‍ എന്ന ഞാന്‍'......കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രിക്ക് പുറമെ മറ്റ് യു.ഡി.എഫ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കനത്ത സുരക്ഷയും വിപുലമായ ക്രമീകരണങ്ങളും ഒരുക്കിയ ചടങ്ങിലേക്ക് പതിനായിരക്കണക്കിന് ജനങ്ങളാണ് പുതിയ സർക്കാരിന്റെ ഭരണതുടക്കത്തിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത്.

പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വലിയൊരു നിര തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ദേശീയ തലത്തിൽ യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും കരുത്ത് വിളിച്ചോതുന്നതായിരുന്നു ഈ നേതാക്കളുടെ സാന്നിധ്യം.

കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് കൂടിയാണ് സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങ് ശ്രദ്ധേയമായത്. പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മറ്റ് എൽ.ഡി.എഫ് നേതാക്കൾ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങിനെത്തി വി.ഡി. സതീശനും പുതിയ മന്ത്രിമാർക്കും ആശംസകൾ നേർന്നു. പുതിയ വികസന കാഴ്ച്ചപ്പാടുകളോടെയും ജനകീയ പ്രഖ്യാപനങ്ങളോടെയും യു.ഡി.എഫ് സർക്കാർ ഭരണം ആരംഭിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് കേരള ജനത.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10