Logo
Sat, Jun 13, 2026 • 03:51 AM
LIVE TV
Watch

No business videos available

No Middle East videos available

KOZHIKODE| കോഴിക്കോട് രണ്ടര വയസുകാരി തോട്ടില്‍ വീണ് മരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 17, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

KOZHIKODE| കോഴിക്കോട് രണ്ടര വയസുകാരി തോട്ടില്‍ വീണ് മരിച്ചു
കോഴിക്കോട് അന്നശ്ശേരിയില്‍ വീടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി സമീപത്തെ തോട്ടില്‍ വീണ് മരിച്ചു. പുനത്തില്‍ താഴത്തിന് സമീപം കുളങ്ങര താഴം നിഖില്‍ നാരായണന്റെയും വൈഷ്ണവിയുടെയും ഏകമകള്‍ നക്ഷത്ര ആണ് മരിച്ചത്. അച്ഛമ്മയും അമ്മയും വീട്ടനകത്തേക്ക് പോയ സമയത്താണ് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് തോട്ടില്‍ വീണത്. വീട്ടുപറമ്പിനോട് ചേര്‍ന്ന് പറപ്പാറ മുതല്‍ അന്നശേരി പാലം വരെ വെള്ളം ഒഴുകുന്നതിന് വേണ്ടി നിര്‍മ്മിച്ച ചെറിയ കനാലിലേക്കാണ് കുട്ടി വീണത്. ഒഴുക്കില്‍പെട്ട് കനാലിന് സ്ലാബിട്ട ഭാഗത്ത് കുട്ടി കുടുങ്ങി പോവുകയായിരുന്നു എന്നാണ് കരുതുന്നത്. കുട്ടിയെ കാണാതായതോടെ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. അഗ്‌നി രക്ഷാസേന വിഭാഗവും സ്ഥലത്തെത്തി. സ്ലാബിട്ട ഭാഗത്തിനിടയില്‍ കൂടി കിടന്ന മാലിന്യങ്ങള്‍ അഗ്‌നിരക്ഷാസേന നീക്കിയപ്പോഴാണ് വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെ ഓടയില്‍ മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10