Logo
Sat, Jun 13, 2026 • 02:08 AM
LIVE TV
Watch

No business videos available

No Middle East videos available

RAMESH CHENNITHALA| നാളെ ലഹരി വിരുദ്ധ ദിനം, കൊല്ലത്ത് രമേശ് ചെന്നിത്തലയുടെ വാക്കത്തോണ്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 25, 2025
1 min read Updated: June 11, 2026
SHARE:
SAVE: Login to save

RAMESH CHENNITHALA|    നാളെ ലഹരി വിരുദ്ധ ദിനം, കൊല്ലത്ത് രമേശ് ചെന്നിത്തലയുടെ വാക്കത്തോണ്‍
ലോക ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കൊല്ലത്ത് ലഹരി വിരുദ്ധ സമൂഹ നടത്തം സംഘടിപ്പിക്കും. ആശ്രാമം മൈതാനത്തുനിന്ന് രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന സമൂഹ നടത്തം ചിന്നക്കടയില്‍ സമാപിക്കും. തുടര്‍ന്ന് ആയിരങ്ങള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. രമേശ് ചെന്നിത്തല മുഖ്യ രക്ഷാധികാരിയായ പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി. ഈ സംഘടന കേരളത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ലഹരി വിരുദ്ധ സമൂഹ നടത്തമാണിത്. സംഘടനയുടെ നേതൃത്വത്തിലുള്ള ആദ്യ സമൂഹ നടത്തം മേയ് 30ന് തിരുവനന്തപുരത്തും രണ്ടാമത്തേത് ജൂണ്‍ 17നു പത്തനംതിട്ടയിലും നടത്തിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ലഹരി വിരുദ്ധ വാക്കത്തോണ്‍ നടത്താനാണ് പ്രൗഡ് കേരള പദ്ധതിയിട്ടിരിക്കുന്നത്. യുവാക്കള്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തിനെതിരെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനകീയ പ്രതിരോധം തീര്‍ക്കാനുള്ള ശ്രമമാണിതെന്ന് പ്രൗഡ് കേരള ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍ അറിയിച്ചു. മേയ് 30നു തലസ്ഥാനത്ത് നടത്തിയ വാക്കത്തോണ്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ലഹരിക്കെതിരേ രമേശ് ചെന്നിത്തല എംഎല്‍എ നേതൃത്വം നല്‍കുന്ന പ്രൗഡ് കേരളയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന വ്യാപകമായി വലിയ ജനശ്രദ്ധയാണു നേടുന്നത്്. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ, സംസ്ഥാനത്തെ ക്യാംപസുകളെ ലഹരിമുക്തമാക്കുന്നതിന് തുടക്കമിട്ട ക്ലീന്‍ ക്യാംപസ്, സേഫ് ക്യാംപസ് പദ്ധതിയുടെ തുടര്‍ച്ചയാണ് പ്രൗഡ് കേരള വാക്കത്തോണ്‍. ക്ലീന്‍ ക്യാംപസ് പദ്ധതി വഴി സംസ്ഥാനത്തെ സ്‌കൂള്‍, കോളെജ് ക്യാംപസുകളെ ലഹരിമുക്തമാക്കുന്നതിനു വിപുലമായ പദ്ധതിയാണ് രമേശ് ചെന്നിത്തല ആവിഷ്‌കരിച്ചത്. ക്യാംപസുകളില്‍ ലഹരി വ്യാപനം നടത്തുന്ന ലോബിയെ അതിശക്തമായ നടപടികളുലൂടെ തുരത്തിയോടിക്കാന്‍ പൊലീസിനും എക്‌സൈസ് വകുപ്പിനും കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി കേരളത്തിലെ ക്യാംപസുകളില്‍ ലഹരി മാഫിയ വീണ്ടും പിടി മുറുക്കിയെന്ന് പ്രൗഡ് കേരള ചെയര്‍മാന്‍ വേണുഗോപാല്‍ പറഞ്ഞു. ഇതിനെതിരേ അധികൃതരിലും യുവാക്കളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കാനാണ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വാക്കത്തോണ്‍ നടത്തുന്നത്. ലഹരി വ്യാപനത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ജനകീയ പ്രതിരോധവും വേണമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി മരുന്നിനെ തുടച്ചു നീക്കേണ്ടതു സര്‍ക്കാരിന്റെ മാത്രമല്ല പൗരന്റെയും ചുമതലയാണ്. ഈ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനാണ് ലഹരി വിരുദ്ധ വാക്കത്തോണിന്റെ ലക്ഷ്യമെന്നും ചെന്നിത്തല അറിയിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധദിനമായ ജൂണ്‍ 26നു കൊല്ലത്ത് വാക്കത്തോണ്‍ നടത്തുന്നതിലൂടെ ലഹരി വിരുദ്ധ സന്ദേശം കൂടുതല്‍ ശക്തമാകും. യുവാക്കളുടെ ശക്തമായ സാന്നിധ്യം കൊല്ലം വാക്കത്തോണ്‍ വന്‍ വിജയമാക്കുമെന്ന് മലയിന്‍കീഴ് വേണുഗോപാലും അറിയിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10