Logo
Sat, Jul 04, 2026 • 04:13 AM
LIVE TV
Watch

No business videos available

No Middle East videos available

'മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണം': കൊടിക്കുന്നില്‍ സുരേഷ് എം.പി വിദേശകാര്യമന്ത്രിക്കും വ്യോമയാനമന്ത്രിക്കും കത്ത് നല്‍കി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 31, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണം': കൊടിക്കുന്നില്‍ സുരേഷ് എം.പി വിദേശകാര്യമന്ത്രിക്കും വ്യോമയാനമന്ത്രിക്കും കത്ത് നല്‍കി
കൊവിഡ്-19 കൊണ്ടല്ലാതെ മരണപ്പെട്ട അനവധി ആളുകളുടെ മൃതദേഹങ്ങൾ ഗൾഫ് രാജ്യങ്ങളിലെ വിവിധ ആശുപത്രികളിലെ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അവരുടെ കുടുംബങ്ങളുടെ ആവശ്യവും അവരുടെ വേദനയും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അത്തരം മൃതദേഹങ്ങൾ തിരികെയെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറിനും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിക്കും കത്ത് നൽകി. അനവധി കുടുംബങ്ങൾ തങ്ങളുടെ ഉറ്റവർക്ക് വേണ്ട അന്തിമ ചടങ്ങുകൾ നടത്താനും അവർക്ക് വിട നൽകുവാനും അതീവ വേദനയോടെ കാത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ കേന്ദ്ര സർക്കാർ ഒരു കാർഗോ വിമാനം ഏർപ്പെടുത്തി അത്തരം മൃത ദേഹങ്ങൾ നാട്ടിൽ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10