പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ സൗജന്യ ട്രെയിനുകള്‍ ഇന്നും നാളെയുമായി കേരളത്തിലെത്തും; ശ്രമിക് ട്രെയിനിലെ മലയാളി വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് ചാര്‍ജ് കോണ്‍ഗ്രസ് നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
Jaihind TV News Report
Jaihind TV Web Desk
May 21, 2020
1 min read
•
Updated: June 10, 2026
പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ കേരളത്തിലേക്കുള്ള രണ്ട് സൗജന്യ ട്രെയിനുകള്‍ ഇന്നും നാളെയുമായി തിരുവനന്തപുരത്ത് എത്തും. ഡല്‍ഹിയില്‍ നിന്നും ഇന്നലെ കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിനില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് ചാര്‍ജ് പൂര്‍ണ്ണമായും കോണ്‍ഗ്രസ് തിരികെ നല്‍കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
പഞ്ചാബിൽ നിന്നും രാജസ്ഥാനിൽ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക ടെയിനുകൾ ഇന്നും നാളെയും ആയി എത്താനിരിക്കെ യാത്രികരുടെ യാത്രാ ചെലവും ഭക്ഷണ ചെലവും ഈ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകളാണ് വഹിക്കുന്നത് എന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
പഞ്ചാബിലെ ജലന്തറില്‍ നിന്നും മെയ് 19ന് രാത്രി 11ന് തമിഴ്‌നാട് വഴി പുറപ്പെട്ട ട്രെയിന്‍ ഇന്ന് രാത്രി 11.50ന് എറണാകുളം നോര്‍ത്തില്‍ എത്തും. അവിടെ നിന്നും നാളെ രാവിലെ 6.30ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചേരും. ട്രെയിനിലുള്ള മലയാളികളുടെ യാത്രാചെലവും ഭക്ഷണത്തിനുള്ള സംവിധാനവും പൂര്‍ണ്ണമായും പഞ്ചാബ് സര്‍ക്കാരിന്റെ ഉത്തരവാദിത്തതിൽ ആണ്
രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും ഇന്നലെ പുറപ്പെട്ട പ്രത്യേക ട്രെയിന് കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണുള്ളത്. നാളെ രാത്രി 12.05ന് കോഴിക്കോട് സ്‌റ്റേഷനിലും രാവിലെ 3.50ന് എറണാകുളത്തും 8ന് തിരുവനന്തപുരം സെന്‍ട്രലിലും ഈ തീവണ്ടി എത്തിച്ചേരും. നാളെ വൈകുന്നേരം 5 മണിക്ക് ട്രെയിന്‍ തിരികെ ജയ്പൂരിലേക്ക് യാത്ര തിരിക്കും. ഈ തീവണ്ടിയിലെ യാത്രികർക്ക് ഭക്ഷണത്തിനുള്ള ചെലവും യാത്രാ ചെലവും വഹിക്കുന്നത് രാജസ്ഥാന്‍ സര്‍ക്കാരാണ്.
ലോക്ഡൗണിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന മറുനാടാന്‍ മലയാളികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍,വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായാണ് കോണ്‍ഗ്രസിന്‍റെ നേത്യത്വത്തില്‍ പ്രത്യേക ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.
ഡല്‍ഹിയില്‍ നിന്നും ഇന്നലെ കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിനിൽ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് ചാര്‍ജ് പൂര്‍ണ്ണമായും കോണ്‍ഗ്രസ് തിരികെ നല്‍കുമെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്. മറുനാടന്‍ മലയാളികളെ കേരളത്തിലേക്ക് തിരികെയെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസിന് മുന്‍കൈയെടുത്ത പഞ്ചാബ് മുഖ്യമന്ത്രി അമീരന്ദര്‍ സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ട്, പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, ഡല്‍ഹി പി.സി.സി അധ്യക്ഷന്‍ അനില്‍ ചൗധരി എന്നിവര്‍ക്കും മലയാളികളെ തിരികെയെത്തിക്കുന്നതിനായി കോണ്‍ഗ്രസ് സര്‍ക്കാരുകളെ കൊണ്ട് തീരുമാനമെടുപ്പിച്ച് പ്രത്യേക സൗജന്യ ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കിയ എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10