Logo
Sat, Jun 27, 2026 • 03:49 AM
LIVE TV
Watch

No business videos available

No Middle East videos available

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളും വില; വിലക്കയറ്റത്തില്‍ നട്ടംതിരിഞ്ഞ് ജനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 12, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളും വില; വിലക്കയറ്റത്തില്‍ നട്ടംതിരിഞ്ഞ് ജനം
  തിരുവനന്തപുരം : സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില. അയല്‍ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയും വെള്ളപ്പൊക്കവുമാണ് പച്ചക്കറി ക്ഷാമത്തിന് കാരണായി ചൂണ്ടിക്കാട്ടുന്നത്. മൊത്ത വിപണിയിൽ  പലതിനും ഇരട്ടിയോളം വില കൂടിയിട്ടുണ്ട്. വിപണി വില നിയന്ത്രിക്കാന്‍ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് പരാതിയുണ്ട്. തമിഴ്നാട്ടിലെയും കർണാടകയിലെയും മൊത്ത വിപണിയിൽ പച്ചക്കറി ക്ഷാമം രൂക്ഷമാണ്. വിലക്കയറ്റം വ്യാപാരമേഖലയെ പ്രതികൂലായി ബാധിച്ചതായി കച്ചവടക്കാർ പറയുന്നു.  അതേസമയം പൂഴ്ത്തിവെപ്പിലൂടെ ക്ഷാമം സൃഷ്ടിക്കുകയാണെന്നുമുള്ള ആരോപണം തെറ്റാണെന്ന് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ പച്ചക്കറി വില: തിരുവനന്തപുരം : തക്കാളി - 80, മുരിങ്ങ - 170 മുതൽ 350, കത്തിരി - വഴുതന -80, ബീൻസ് - 70, വെണ്ട - 60, ക്യാബേജ് - 60, പാവയ്ക്ക - 60, വെള്ളരി - 80, ഉണ്ട മുളക് - 200, കാരറ്റ് - 40, വഴുതനങ്ങ -120, എറണാകുളം : പയർ  55-64, വെണ്ട -70-80, ബീൻസ് 70-80, ക്യാരറ്റ് 60-70, ബീറ്റ്‌റൂട്ട് 65-74, ക്യാബേജ് 55-64, പച്ചമുളക് 63-80, ഇഞ്ചി 30-60, തക്കാളി 85-94, സബോള 37-40, ഉള്ളി 45-60, ഉരുളക്കിഴങ്ങ് 35-45 കോഴിക്കോട് : തക്കാളി 90-100, കാരറ്റ് 70, വെണ്ട 80, ഉണ്ട മുളക് 95, മുരിങ്ങക്ക 310, വഴുതന 58, പാവയ്ക്ക 53, കോവയ്ക്ക 85, വെള്ളരി 50
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10