Logo
Fri, Jun 26, 2026 • 07:12 PM
LIVE TV
Watch

No business videos available

No Middle East videos available

രാവിലെ ചായയ്ക്കും കാപ്പിക്കും മുൻപ് ഒരു ഗ്ലാസ്സ് ചൂടുവെള്ളം; കാരണമിതാണ്!


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 26, 2026
1 min read
SHARE:
SAVE: Login to save

രാവിലെ ചായയ്ക്കും കാപ്പിക്കും മുൻപ് ഒരു ഗ്ലാസ്സ് ചൂടുവെള്ളം; കാരണമിതാണ്!

രാവിലെ ഉറക്കമുണർന്നയുടൻ ചൂടുള്ള ചായയോ കാപ്പിയോ കുടിക്കുന്നതാണ് ഭൂരിഭാഗം ആളുകളുടെയും ശീലങ്ങൾ. എന്നാൽ, ഈ ശീലങ്ങൾക്ക് മുൻപ് വെറുംവയറ്റിൽ ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യം നിങ്ങൾക്കറിയാമോ? വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ചൂടുവെള്ളം ദഹനപ്രക്രിയയെ നിർബന്ധപൂർവ്വം വേഗത്തിലാക്കുകയല്ല ചെയ്യുന്നത്. പകരം, ശരീരത്തിൽ ദഹനത്തിന് അനുയോജ്യമായ ഒരു സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്. ചൂടുവെള്ളം കുടിക്കുമ്പോൾ ദഹനനാളിയിലെ പേശികൾ ശാന്തമാവുകയും (Thermal Relaxation), ഇതിലൂടെ ആഹാരപദാർത്ഥങ്ങൾക്ക് തടസ്സമില്ലാതെ മുന്നോട്ട് നീങ്ങാൻ സാധിക്കുകയും ചെയ്യുന്നു.

ചൂടുവെള്ളം വയറിനെ ഉത്തേജിപ്പിക്കുകയും അതുവഴി കുടലിന്റെ ചലനങ്ങളെ (Bowel Movements) സുഗമമാക്കുകയും ചെയ്യുന്നു. പെട്ടെന്ന് വയറിന് അസ്വസ്ഥതകൾ ഉണ്ടാകുന്നവർക്ക് ഐസ് വെള്ളം കുടിക്കുമ്പോൾ ഉണ്ടാകാനിടയുള്ള വയറുവേദനയോ ഗ്യാസ് നിറയുന്ന അവസ്ഥയോ ഉണ്ടാക്കാതെ തന്നെ ശരീരത്തിന് ആവശ്യമായ ജലാംശം നൽകാൻ ചൂടുവെള്ളത്തിന് സാധിക്കും.

ദിവസത്തിന്റെ തുടക്കത്തിൽ നമ്മുടെ വൻകുടൽ സ്വാഭാവികമായും കൂടുതൽ സജീവമായിരിക്കും. കൂടാതെ ഉണരുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിന്റെ അളവ് കൂടുതലായിരിക്കുന്നതിനാൽ അത് കുടലിന്റെ ചലനശേഷി വർദ്ധിപ്പിക്കുന്നു. ദിവസത്തിന്റെ ബാക്കി സമയങ്ങളിൽ ചൂടുവെള്ളം കുടിക്കുന്നതും നല്ലതാണെങ്കിലും, രാവിലെ കുടിക്കുന്ന അത്രയും ഫലം ലഭിക്കില്ല.ചൂടുവെള്ളത്തിൽ അല്പം നാരങ്ങാനീര് ചേർക്കുന്നത് ദഹനരസങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കും. അതുപോലെ ഇഞ്ചി ചേർക്കുന്നത് ഓക്കാനം കുറയ്ക്കാനും വയർ എളുപ്പത്തിൽ ശുദ്ധിയാകാനും നല്ലതാണ്. ചൂടുവെള്ളത്തിൽ പ്രകൃതിദത്തമല്ലാത്ത മറ്റ് പൊടികൾ ചേർക്കുന്നതും, ആപ്പിൾ സിഡെർ വിനാഗിരി പോലുള്ളവ അമിതമായി ഉപയോഗിക്കുന്നതും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10