Logo
Sat, Jun 13, 2026 • 02:33 AM
LIVE TV
Watch

No business videos available

No Middle East videos available

VD SATHEESAN| നിലമ്പൂരിലേത് ജനങ്ങളുടെ പ്രതിഷേധത്തിന്റെ വോട്ട്; വിജയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ധനം: വി ഡി സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 23, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

VD SATHEESAN|  നിലമ്പൂരിലേത് ജനങ്ങളുടെ പ്രതിഷേധത്തിന്റെ വോട്ട്; വിജയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ധനം: വി ഡി സതീശന്‍
നിലമ്പൂരിലേത് ടീം യുഡിഎഫിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വീ ഡി സതീശന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 16,000 ത്തോളം വോട്ട് നഷ്ടമായെന്നും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ധനമാണ് നിലമ്പൂരിലെ വിജയമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് 2026 ല്‍ കൊടുങ്കാറ്റായി തിരിച്ചുവരും. അതിനുള്ള സംഘടനാ വൈഭവം ഞങ്ങള്‍ക്കുണ്ടെന്ന് യുഡിഎഫ് തെളിയിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ഈ സര്‍ക്കാരിനെ ജനങ്ങള്‍ വെറുക്കുന്നു. ജനങ്ങളുടെ പ്രതിഷേധത്തിന്റെ വോട്ടു കൂടിയാണ് യുഡിഎഫിന് ലഭിച്ചത്. ഞങ്ങളുടെ പൊളിറ്റിക്കല്‍ വോട്ട് അവിടെയുണ്ടാകും എന്നാണ് തിരഞ്ഞെടുപ്പിനിടെ പറഞ്ഞത്. ഒരാള്‍ക്കും അതില്‍ തൊടാനാകില്ല. തിരഞ്ഞെടുപ്പിനെ പൊളിറ്റിക്കലായി നേരിടുമെന്നാണ് യുഡിഎഫ് പറഞ്ഞത്. ഈ വിജയം മുന്നോട്ടുള്ള കുതിപ്പിനുള്ള ഇന്ധനമാണ്. ഈ വിജയം യുഡിഎഫിനെ ഉന്മത്തരാക്കുകയല്ല, കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണ് ചെയ്യുന്നത്. ആശാ സമരം വിജയത്തില്‍ വളരെ സഹായിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ തീവ്ര വലതുപക്ഷ, മുതലാളിത്ത നിലപാടാണ് തുറന്നു കാണിക്കപ്പെട്ടത്. ജമാ അത്തെ ഇസ്ലാമി പൂര്‍ണമായ പിന്തുണ നല്‍കിയിട്ടുണ്ട്. അത് സ്വീകരിച്ചിട്ടുമുണ്ട്. അതു വര്‍ഗീയമാക്കി മറ്റുള്ളവരുടെ വോട്ട് അകറ്റാമെന്നാണ് സിപിഎം വിലയിരുത്തിയത്. പിഡിപിയേയും ഹിമവല്‍ ഭദ്രാനന്ദ സ്വാമിയേയും കൂട്ടുപിടിച്ചാണ് സിപിഎം കോണ്‍ഗ്രസിനെതിരെ രംഗത്തു വന്നത്. മതപരമായ ഭിന്നിപ്പിനു സിപിഎം ശ്രമിച്ചപ്പോള്‍, എല്ലാ വിഭാഗം ജനങ്ങളും യുഡിഎഫിനെ പിന്തുണച്ചു. കേരളത്തിലെ ബിജെപിയും സിപിഎം നേതൃത്വവും തമ്മില്‍ അവിശുദ്ധ ബാന്ധവമുണ്ട്. പഴയകാലത്തെ പ്രണയബന്ധത്തെയാണ് എം വി ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചത്. ആര്‍എസ്എസ് ബന്ധത്തെപ്പറ്റി എംവി ഗോവിന്ദന്‍ പറഞ്ഞത് വെറുതെയൊന്നുമല്ല. അവരൊക്കെ വലിയ നേതാക്കളല്ലേ. ഒന്നും കാണാതെ പറയില്ലല്ലോ. പക്ഷെ ആ ശ്രമം പാളിപ്പോയി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2700 വോട്ടിന് നഷ്ടമായ നിലമ്പൂര്‍ സീറ്റ് ഇത്തവണ അഞ്ചിരട്ടി വോട്ടിനാണ് യുഡിഎഫ് തിരിച്ചുപിടിച്ചതെന്ന് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ മിന്നുന്ന വിജയം നേടി. പിണറായി സര്‍ക്കാരിന്റെ ഭരണ വിരുദ്ധതയുടെ, സ്വജനപക്ഷപാതത്തിന്റെ നേര്‍സാക്ഷ്യമാണ് നിലമ്പൂരില്‍ അലയടിച്ചത്. പതിറ്റാണ്ടിനു ശേഷം നിലമ്പൂര്‍ യുഡിഎഫ് സ്വന്തമാക്കിയിരിക്കുകയാണ്. നിലമ്പൂരില്‍ എങ്ങും ആഘോഷ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. എല്‍ഡിഎഫ് തട്ടകത്തില്‍ പോലും വ്യക്തമായ ലീഡ് നേടി മുന്നേറുകയായിരുന്നു ഷൗക്കത്ത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10