Logo
Fri, Jun 12, 2026 • 07:15 PM
LIVE TV
Watch

No business videos available

No Middle East videos available

'പാര്‍ട്ടിയെ വിറ്റ് കാശാക്കിയ പരനാറി'; എ.വിജയരാഘവനെതിരെ തിരൂരില്‍ ഫ്‌ലെക്‌സ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 25, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

'പാര്‍ട്ടിയെ വിറ്റ് കാശാക്കിയ പരനാറി'; എ.വിജയരാഘവനെതിരെ തിരൂരില്‍ ഫ്‌ലെക്‌സ്

മലപ്പുറം: തിരൂരില്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെതിരെ കടുത്ത അധിക്ഷേപമുയര്‍ത്തി ഫ്‌ലെക്‌സ് ബോര്‍ഡുകള്‍.  വര്‍ഗ്ഗീയവാദികളെ കൂട്ടുപിടിച്ച് പാര്‍ട്ടിയെ വിറ്റ് കാശാക്കിയ വിജയരാഘവനല്ലേ ശരിക്കുമുള്ള 'പരനാറി' എന്ന് ചോദിച്ചാണ് അണികളുടെ പേരില്‍ ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍കാല പ്രയോഗങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, 'ഇവനോടൊക്കെയല്ലേ 'കടക്ക് പുറത്ത്' എന്ന് പറയേണ്ടത്' എന്നും ഫ്‌ലെക്‌സില്‍ കുറിച്ചിട്ടുണ്ട്. 'സേവ് സി.പി.എം' എന്ന പേരിലാണ് ഈ പ്രതിഷേധ ഫ്‌ലെക്‌സുകള്‍ തിരൂരില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഡിവൈ.എഫ്.ഐ തൃക്കണ്ടിയൂര്‍ വില്ലേജ് മുന്‍ സെക്രട്ടറിയായിരുന്ന കുന്നത്ത് ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് ഈ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം എ. വിജയരാഘവനും എസ്.ഡി.പി.ഐ നേതാവും ഒന്നിപ്പുള്ള ഒരു വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. എസ്.ഡി.പി.ഐ തിരൂര്‍ മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് ഷാഫിക്കൊപ്പമുള്ള എ. വിജയരാഘവന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേദിവസം നടന്ന കൂടിക്കാഴ്ചയില്‍, ഷാഫിയും സുഹൃത്തുക്കളും പാട്ടുപാടുന്നതും വിജയരാഘവന്‍ ഭക്ഷണം കഴിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഈ വീഡിയോ പുറത്തുവന്നതോടെ സി.പി.എം അണികള്‍ക്കിടയില്‍ കടുത്ത അമര്‍ഷവും പ്രതിഷേധവും പുകയുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എ. വിജയരാഘവനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. തീവ്ര നിലപാടുള്ള എസ്.ഡി.പി.ഐ നേതാവുമായി പാര്‍ട്ടിയുടെ മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗത്തിനുള്ള ബന്ധം എന്താണെന്നാണ് അണികള്‍ പരസ്യമായി ചോദ്യം ഉന്നയിക്കുന്നത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10