Logo
Sat, Jun 13, 2026 • 02:10 PM
LIVE TV
Watch

No business videos available

No Middle East videos available

"തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കും"; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ സുധാര്യമാക്കാൻ പുതിയ ചട്ടങ്ങൾ വരുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 23, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

"തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കും"; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ സുധാര്യമാക്കാൻ പുതിയ ചട്ടങ്ങൾ വരുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിൽ വകുപ്പിന്റെ പുതിയ ചട്ടങ്ങൾ നിർമ്മിക്കുന്നതിന്റെ പണിപ്പുരയിലാണ് സർക്കാരെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം പൂർണ്ണമായും സുധാര്യമാക്കുമെന്നും അർഹരായവർക്ക് കൃത്യമായി തൊഴിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ ആരോഗ്യ സുരക്ഷിതത്വം മുൻനിർത്തി സംസ്ഥാനത്തെ അംഗനവാടികളുടെ മെനു വൻതോതിൽ പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. കുട്ടികൾക്ക് കൂടുതൽ പോഷകഗുണമുള്ള ആഹാരം ഉറപ്പാക്കുന്ന രീതിയിലാകും പുതിയ മാറ്റങ്ങൾ. ഇതിനൊപ്പം തന്നെ നിലവിൽ താൽക്കാലിക സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന അംഗനവാടികൾ മാറ്റി, കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായ രീതിയിലുള്ള സ്വന്തം കെട്ടിടങ്ങൾ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ക്ഷീരകർഷകർ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി സമ്മതിച്ചു. എന്നാൽ, കർഷകരെ സംരക്ഷിക്കുന്നതിനായി പാൽ വില വർദ്ധിപ്പിക്കുന്ന നിലപാടിനോട് സർക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി വ്യക്തമാക്കി. പാൽ വില കൂട്ടുന്നത് സാധാരണക്കാരായ ജനങ്ങൾക്ക് അധിക ഭാരമാകുമെന്നതിനാലാണ് ഈ തീരുമാനം. വില വർദ്ധിപ്പിക്കുന്നതിന് പകരം ക്ഷീരകർഷകരെ സഹായിക്കാൻ മറ്റ് ബദൽ മാർഗ്ഗങ്ങൾ സർക്കാർ ആലോചിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ കൊല്ലത്ത് പറഞ്ഞു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10