Logo
Sat, Jun 13, 2026 • 03:30 PM
LIVE TV
Watch

No business videos available

No Middle East videos available

വിനോദിനിയുടെ ധനസഹായം മുടങ്ങിയ സംഭവം: മുഖ്യമന്ത്രി ഇടപെട്ടു; കുടിശിക ഉടൻ വിതരണം ചെയ്യും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 13, 2026
1 min read
SHARE:
SAVE: Login to save

വിനോദിനിയുടെ ധനസഹായം മുടങ്ങിയ സംഭവം: മുഖ്യമന്ത്രി ഇടപെട്ടു; കുടിശിക ഉടൻ വിതരണം ചെയ്യും

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച ധനസഹായം നാല് മാസമായി ലഭിക്കാത്തതിനെത്തുടർന്ന് ബുദ്ധിമുട്ടിലായ വിനോദിനിയുടെ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തരമായി ഇടപെട്ടു. വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി, കുടിശികയുൾപ്പെടെയുള്ള തുക അടിയന്തരമായി വിതരണം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകി.

വനിത ശിശുക്ഷേമ വകുപ്പിന്റെ സ്‌പോൺസർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിനോദിനിക്ക് ധനസഹായം നൽകിവന്നിരുന്നത്. കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിതെങ്കിലും, പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ഫണ്ട് ലഭ്യതയിൽ തടസ്സമുണ്ടായതായി വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടർ മുഖ്യമന്ത്രിയെ അറിയിച്ചു. നിലവിൽ ലഭ്യമായ മറ്റ് ഫണ്ടുകൾ ഉപയോഗിച്ച് കുടിശിക ഉടൻ തന്നെ തീർപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ധനസഹായം മുടങ്ങാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കാൻ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10