'തൊപ്പി' ഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി; പോക്സോ മുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വരെ ആരോപണം
കോഴിക്കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ 'തൊപ്പി' എന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ സംസ്ഥാന പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി രവിദാസ് കുമാര്‍ ചൗധരിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കേരള സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് പോലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല.
നിഹാദും സുഹൃത്തുക്കളും ഉള്‍പ്പെടുന്ന 'തൊപ്പി ഗ്യാങ്ങി'നെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. പോക്സോ കേസുകള്‍, ലഹരിമരുന്ന് (എംഡിഎംഎ) ഉപയോഗം, മാനസികവും ശാരീരികവുമായ പീഡനങ്ങള്‍, അശ്ലീല പ്രചാരണം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി അശ്ലീല പ്രദര്‍ശനം നടത്തുകയും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്ന് അഡ്വ. ശ്രീജിത്ത് പെരുമന ആവശ്യപ്പെട്ടു. വരുംതലമുറയുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.