"ഗുരുവിന്റെ സ്വപ്നം പോലെ മാതൃകാ കേരളം; ശിവഗിരിയെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കും": ശിവഗിരി സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ശിവഗിരി മഠത്തിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ശുഭാനന്ദ സ്വാമി, ട്രഷറർ ശാരദാനന്ദ സ്വാമി എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തി. ശിവഗിരിയുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ആവശ്യങ്ങളും സ്വാമിമാർ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.
ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. "ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെ മുന്നിലുള്ളത്. ശ്രീനാരായണ ഗുരുദേവ ദർശനം പോലെ, എല്ലാവരും സഹോദരരെപ്പോലെ കഴിയുന്ന മാതൃകാപരമായ ഒരു സംസ്ഥാനം കെട്ടിപ്പടുക്കുക എന്നതാണ് സർക്കാരിന്റെയും കാഴ്ചപ്പാട്," സച്ചിദാനന്ദ സ്വാമി വ്യക്തമാക്കി.
ശിവഗിരിയുടെ സമഗ്രവികസനത്തിനായി മൂന്ന് പ്രധാന നിവേദനങ്ങൾ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുന്ന 'ശിവഗിരി തുരപ്പ്' (ടണൽ) നവീകരിക്കണമെന്നതാണ് പ്രധാന ആവശ്യം. കൂടാതെ, ആറ് ഏക്കർ സ്ഥലം ഏറ്റെടുത്ത് തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കുമായി വിപുലമായ സൗകര്യങ്ങൾ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇത് യാഥാർത്ഥ്യമായാൽ സർക്കാരിന് കോടിക്കണക്കിന് രൂപയുടെ വരുമാനവും കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മികച്ച സേവനവും ലഭിക്കുമെന്ന് മഠം അധികൃതർ ചൂണ്ടിക്കാട്ടി. കൂടാതെ, ദൈവദശകത്തിലെ മൂന്ന് പദ്യങ്ങൾ സംസ്ഥാനത്തിന്റെ പ്രാർത്ഥനാ ഗാനമായി അംഗീകരിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.