Logo
Fri, Jun 12, 2026 • 05:48 PM
LIVE TV
Watch

No business videos available

No Middle East videos available

സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ്; പവന്‍ വില 1,15,000 രൂപയും കടന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 29, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ്; പവന്‍ വില 1,15,000 രൂപയും കടന്നു

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്. കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെ ഇന്ന് വിപണിയില്‍ വില കുതിച്ചുയര്‍ന്നു. പവന് 1,160 രൂപ വര്‍ദ്ധിച്ച് ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,15,600 രൂപയായി.കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

യുഎസ-്ഇറാന്‍ സമാധാന കരാര്‍ സംബന്ധിച്ച വാര്‍ത്തകളാണ് രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണവിലയെ സ്വാധീനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,505.57 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലും 0.1 ശതമാനം വര്‍ദ്ധനവോടെ 4535.90 ഡോളറിലെത്തിയിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര കരാറിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്തിമ അനുമതി മാത്രമേ ബാക്കിയുള്ളൂ എന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളാണ് സ്വര്‍ണ്ണവിലയെ പെട്ടെന്ന് സ്വാധീനിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായാല്‍ ആഗോള വിപണിയില്‍ എണ്ണവില ഇടിയുകയും പണപ്പെരുപ്പം കുറയുകയും ചെയ്യും.

പണപ്പെരുപ്പം കുറയുന്നതോടെ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്നും ഇത് ബോണ്ടുകളെക്കാള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10