Logo
Fri, Jun 12, 2026 • 08:39 PM
LIVE TV
Watch

No business videos available

No Middle East videos available

'അന്ന് രാജീവ് ഗാന്ധി പാകിയ അടിത്തറയാണ് ഇന്നത്തെ ഇന്ത്യ; ഇന്ത്യയുടെ ശ്രദ്ധേയനായ പുത്രൻ'; രാജീവ് ഗാന്ധിയെ അനുസ്മരിച്ച് മല്ലികാർജുൻ ഖാർഗെ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 21, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'അന്ന് രാജീവ് ഗാന്ധി പാകിയ അടിത്തറയാണ് ഇന്നത്തെ ഇന്ത്യ; ഇന്ത്യയുടെ ശ്രദ്ധേയനായ പുത്രൻ';  രാജീവ് ഗാന്ധിയെ അനുസ്മരിച്ച് മല്ലികാർജുൻ ഖാർഗെ

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ "ഇന്ത്യയുടെ ശ്രദ്ധേയനായ പുത്രൻ" എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ചരമവാർഷികത്തോടനുബന്ധിച്ച് എക്സിൽ (X) പങ്കുവെച്ച വിശദമായ കുറിപ്പിലാണ് പ്രധാനമന്ത്രി എന്ന നിലയിൽ രാജീവ് ഗാന്ധി രാജ്യത്ത് നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്കാരങ്ങളെ ഖാർഗെ എടുത്തുപറഞ്ഞത്. ഇന്ത്യയെ ആധുനികവത്കരണത്തിലേക്ക് നയിച്ച ജനനായകന്റെ ദർശനങ്ങളെ അദ്ദേഹം കുറിപ്പിലൂടെ അഭിനന്ദിച്ചു.

വോട്ടിംഗ് പ്രായം 21-ൽ നിന്നും 18 വയസ്സായി കുറച്ചുകൊണ്ട് യുവാക്കൾക്ക് ജനാധിപത്യത്തിൽ വലിയ പങ്കാളിത്തം നൽകിയതും, പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി അധികാരവികേന്ദ്രീകരണം സാധ്യമാക്കിയതും രാജീവ് ഗാന്ധിയുടെ ചരിത്രപരമായ തീരുമാനങ്ങളായിരുന്നു. ഭാരതത്തിന്റെ ടെലികോം, ഇൻഫർമേഷൻ ടെക്നോളജി വിപ്ലവങ്ങൾക്ക് അടിയുറച്ച പ്രചോദനം നൽകിയതിനും, രാജ്യം ഒട്ടാകെ കമ്പ്യൂട്ടറൈസേഷൻ പ്രോത്സാഹിപ്പിച്ചതിനും, 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ നൂതനമായ വിദ്യാഭ്യാസ നയം അവതരിപ്പിച്ചതിനും ഖാർഗെ മുൻ പ്രധാനമന്ത്രിയെ പ്രശംസിച്ചു.

ഇന്ത്യയെക്കുറിച്ചുള്ള രാജീവ് ഗാന്ധിയുടെ പ്രശസ്തമായ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഖാർഗെയുടെ പോസ്റ്റ്. "ഇന്ത്യ ഒരു പഴയ രാജ്യമാണ്, എന്നാൽ യുവജനങ്ങളുടെ ഒരു രാഷ്ട്രമാണ്... ലോകത്തിലെ രാജ്യങ്ങളിൽ മുൻനിരയിൽ, മനുഷ്യരാശിയുടെ സേവനത്തിൽ, ശക്തവും സ്വതന്ത്രവും സ്വയം പര്യാപ്തവുമായ ഒരു ഇന്ത്യയെ ഞാൻ സ്വപ്നം കാണുന്നു," എന്ന രാജീവ് ഗാന്ധിയുടെ വരികൾ അദ്ദേഹം ഓർമ്മിപ്പിച്ചു. രാജീവ് ഗാന്ധിയുടെ ദർശനവും ധൈര്യവും ഇന്ത്യയുടെ ഭാവിയോടുള്ള ആഴത്തിലുള്ള വിശ്വാസവുമാണ് 21-ാം നൂറ്റാണ്ടിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പിന് ശക്തമായ അടിത്തറ പാകിയതെന്നും മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10