Logo
Sat, Jun 13, 2026 • 02:18 AM
LIVE TV
Watch

No business videos available

No Middle East videos available

Supreme Court| അപകീര്‍ത്തിക്കേസുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കേണ്ട സമയം അതിക്രമിച്ചു: സുപ്രീം കോടതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 22, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

Supreme Court|  അപകീര്‍ത്തിക്കേസുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കേണ്ട സമയം അതിക്രമിച്ചു: സുപ്രീം കോടതി
ന്യൂഡല്‍ഹി: മാനനഷ്ടക്കേസുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കേണ്ട സമയം അതിക്രമിച്ചുവെന്ന് സുപ്രീം കോടതി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിരമിച്ച അധ്യാപിക അമിത സിങ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ദി വയറി'നെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ സുപ്രധാന പരാമര്‍ശം. ജസ്റ്റിസ് എം.എം. സുന്ദരേശും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് അപകീര്‍ത്തി കുറ്റകരമല്ലാതാക്കുന്നതിനെ അനുകൂലിച്ച് സംസാരിച്ചത്. ന്യൂസ് പോര്‍ട്ടലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയുടെ നിരീക്ഷണത്തോട് യോജിച്ചു. 2016-ല്‍ 'ദി വയറി'ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവുമായി ബന്ധപ്പെട്ടാണ് കേസ്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയെ 'വിഘടനവാദത്തിന്റേയും ഭീകരതയുടേയും ഗുഹ' എന്ന് ലേഖനത്തില്‍ പരാമര്‍ശിച്ചതിനെതിരെയാണ് അധ്യാപിക അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്. സ്ഥാപനത്തിനും ലേഖകന്‍മാര്‍ക്കുമെതിരെ അമിത സിങ് ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് 2017-ല്‍ കോടതി ന്യൂസ് പോര്‍ട്ടലിന് സമന്‍സ് അയച്ചു. ഇതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് 'ദി വയര്‍' സുപ്രീം കോടതിയെ സമീപിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 356 പ്രകാരം ഇന്ത്യയില്‍ മാനനഷ്ടം ഇപ്പോഴും ക്രിമിനല്‍ കുറ്റമാണ്. 2016ല്‍ സുബ്രഹ്‌മണ്യന്‍ സ്വാമി vs യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്മേലുള്ള ന്യായമായ നിയന്ത്രണമായി ക്രിമിനല്‍ മാനനഷ്ട നിയമങ്ങളെ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ഒരു വ്യക്തിയുടെ സല്‍പ്പേരിനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 21-ന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10