Logo
Tue, Jun 23, 2026 • 05:40 PM
LIVE TV
Watch

No business videos available

No Middle East videos available

ഡൽഹിയിൽ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; ടാക്സി ഡ്രൈവർ അറസ്റ്റിൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 23, 2026
1 min read
SHARE:
SAVE: Login to save

ഡൽഹിയിൽ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; ടാക്സി ഡ്രൈവർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ മെഹ്‌റൗളിയിൽ റോഡരികിൽ കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തിൽ ആപ്പ് അധിഷ്ഠിത ക്യാബ് ഡ്രൈവറായ ബബ്ലു (25) എന്നയാളെ മെഹ്‌റൗളി പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലെ വനപ്രദേശത്തുനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം കൃത്യമായി വ്യക്തമാക്കുന്നതിനായി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി അയച്ചിരിക്കുകയാണ്.

ബിഹാർ സ്വദേശികളായ പെൺകുട്ടിയുടെ കുടുംബം മുൻപ് വാടകവീട്ടിലായിരുന്നു താമസം. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വീട് നഷ്ടപ്പെട്ടതിനെത്തുടർന്നാണ് ഇവർ മെഹ്‌റൗളി മേഖലയിലെ സിഡിആർ ചൗക്കിന് സമീപമുള്ള നടപ്പാതയിൽ താമസിക്കാൻ തുടങ്ങിയത്. ദിവസക്കൂലിക്കാരായ മാതാപിതാക്കളെ സഹായിക്കാൻ ഈ കുട്ടിയും വഴിയോരങ്ങളിൽ ബലൂൺ വിറ്റിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് മകളെ കാണാനില്ലെന്ന വിവരം മാതാപിതാക്കൾ അറിയുന്നത്. തുടർന്ന് രാവിലെ ഏഴുമണിയോടെ ഇവർ പോലീസിൽ പരാതി നൽകി.

പരാതി ലഭിച്ച ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്ത മെഹ്‌റൗളി പോലീസ്, പ്രദേശത്തെ നൂറുകണക്കിന് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതിൽ ഒരു സിസിടിവി ദൃശ്യത്തിൽ കുട്ടിയെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾക്കൊപ്പം കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. പ്രതി ഒരു ടാക്സി ഡ്രൈവറാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ ഊർജിതമാക്കുകയും തിങ്കളാഴ്ച അർധരാത്രിയോടെ ഇയാളെ പിടികൂടുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. നടപ്പാതയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ പ്രതി ഗുരുഗ്രാമിലെത്തിച്ചാണ് അതിക്രമത്തിന് ഇരയാക്കിയത്. തുടർന്ന് കുട്ടിയെ തിരികെ അതേ സ്ഥലത്തുതന്നെ ഉപേക്ഷിക്കാൻ എത്തിയെങ്കിലും, പ്രദേശത്ത് പോലീസിനെ കണ്ടതോടെ പ്രതി ഭയന്ന് കുട്ടിയുമായി വീണ്ടും കടന്നുകളയുകയായിരുന്നു. കുട്ടി വിവരങ്ങൾ പുറത്തുപറയുമെന്ന ഭയത്താലാണ് പിന്നീട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10