MSC എൽസ-3 കപ്പൽ അപകടം: കേന്ദ്രത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കമ്പനിയുടെ റിപ്പോർട്ടുകളിൽ പൊരുത്തക്കേട്
എംഎസ്സി എൽസ-3 (MSC Elsa-3) കപ്പൽ അപകടവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാരിനെതിരെയും കപ്പൽ കമ്പനിക്കെതിരെയും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അപകടത്തിൽപ്പെട്ട കപ്പലിലെ ഇന്ധനം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിൽ ജസ്റ്റിസ് രാജ വിജയരാഘവൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന ഡീസലും മറ്റ് എണ്ണയും നിലവിൽ കരയിലെത്തിച്ച അളവുമായി താരതമ്യം ചെയ്യുമ്പോൾ, ഭൂരിഭാഗം എണ്ണയും നീക്കം ചെയ്തതായാണ് റിപ്പോർട്ടുകളെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ (ASG) പി. ശ്രീകുമാർ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിക്കൊണ്ട് ഉടൻ തന്നെ സത്യവാങ്മൂലം സമർപ്പിക്കാമെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.
എന്നാൽ, കേന്ദ്രത്തിന്റെ ഈ വാദങ്ങളെയും കപ്പൽ കമ്പനിയുടെ റിപ്പോർട്ടുകളെയും ഹൈക്കോടതി പൂർണ്ണമായി വിശ്വാസത്തിലെടുത്തില്ല. കപ്പൽ ഉടമകളായ എംഎസ്സി കമ്പനി അവകാശപ്പെടുന്ന കാര്യങ്ങളും അവർ കോടതിയിൽ സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടുകളും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ ചൂണ്ടിക്കാട്ടി. പരിസ്ഥിതിക്കും തീരദേശത്തിനും വലിയ ഭീഷണിയുയർത്തുന്ന ഈ അപകടത്തിൽ അടിയന്തരവും കൃത്യവുമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.