ഖജനാവിന് കോടികളുടെ നഷ്ടം; ബ്രൂവറിക്ക് 19 കോടിയുടെ നികുതിയിളവ് നല്‍കിയതില്‍ ഗുരുതര ക്രമക്കേട്; മുന്‍ പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കോടികളുടെ മദ്യക്കൊള്ള പുറത്തുവിട്ട് സിഎജി റിപ്പോര്‍ട്ട് പുറത്ത്
നിയമസഭയുടെ മേശപ്പുറത്ത് വെച്ച സിഎജി (CAG) റിപ്പോർട്ടിൽ മുൻ പിണറായി സർക്കാരിനെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകൾ. കഞ്ചിക്കോട്ടുള്ള ഒരു പ്രമുഖ ബ്രൂവറിക്ക് ബിയർ വിൽപ്പനയ്ക്കായി ചട്ടങ്ങൾ മറികടന്ന് ക്രമരഹിതമായ രീതിയിൽ നികുതിയിളവ് അനുവദിച്ചുവെന്നാണ് റിപ്പോർട്ടിലെ ഒരു പ്രധാന കുറ്റപ്പെടുത്തൽ. മുൻ സർക്കാരിന്റെ ഈ വഴിവിട്ട നടപടിയിലൂടെ 19.17 കോടി രൂപയുടെ വൻ നികുതി ഇളവാണ് ഈ ബ്രൂവറിക്ക് മാത്രമായി നൽകിയത്. ഇത് സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണുണ്ടാക്കിയത്.
ബ്രൂവറി വിവാദത്തിന് പുറമെ സംസ്ഥാന എക്സൈസ് വകുപ്പിന്റെ ഗുരുതര വീഴ്ചകളും സിഎജി റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. തിരുവല്ലയിലെ ഡിസ്‌റ്റിലറിയിൽ ഇഎൻഎയുടെ (Extra Neutral Alcohol) കുറവുമൂലം ഉണ്ടായ വരുമാന നഷ്ടം വീണ്ടെടുക്കുന്നതിൽ എക്സൈസ് വകുപ്പ് പൂർണ്ണമായി പരാജയപ്പെട്ടു. വകുപ്പിന്റെ ഈ അനാസ്ഥ കാരണം 51.88 കോടി രൂപയുടെ ഭീമമായ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്.
മാഹിയിലേക്ക് മദ്യം ഇറക്കുമതി ചെയ്യുന്ന ട്രാൻസിറ്റ് പെർമിറ്റുകളിൽ വൻ തിരിമറി നടന്നതായും സിഎജി കണ്ടെത്തിയിട്ടുണ്ട്. ഇരുപത്തിരണ്ട് പെർമിറ്റുകളിലായി 1,10,720 ബൾക്ക് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയതിന് യാതൊരുവിധ രേഖകളുമില്ല. ഈ അനധികൃത കടത്ത് വഴി മാത്രം 5.10 കോടി രൂപയുടെ നികുതി നഷ്ടമാണ് കണക്കാക്കുന്നത്. നികുതി കൊള്ളയും ഉദ്യോഗസ്ഥ വീഴ്ചകളും തുറന്നുകാട്ടുന്ന സിഎജി റിപ്പോർട്ട് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിതുറക്കുമെന്നുറപ്പാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.