Logo
Mon, Jun 22, 2026 • 10:49 PM
LIVE TV
Watch

No business videos available

No Middle East videos available

നീറ്റ് ചോദ്യപേപ്പർ ചോർച്ച: വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു; ധർമ്മേന്ദ്ര പ്രധാനെതിരെ ആഞ്ഞടിച്ച് മന്ത്രി റോജി എം. ജോൺ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 22, 2026
1 min read
SHARE:
SAVE: Login to save

നീറ്റ് ചോദ്യപേപ്പർ ചോർച്ച: വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു; ധർമ്മേന്ദ്ര പ്രധാനെതിരെ ആഞ്ഞടിച്ച് മന്ത്രി റോജി എം. ജോൺ

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍. രാജ്യത്തിന്റെ പ്രതീക്ഷകളായ വിദ്യാര്‍ത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തലത്തിലേക്ക് അദ്ദേഹം അധഃപതിച്ചെന്ന് അദേഹം വിമര്‍ശിച്ചു.കടുത്ത മാനസിക സമ്മര്‍ദം മൂലം പന്ത്രണ്ടോളം വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ഒരു മാസകലത്തിനുള്ളില്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മുന്‍വര്‍ഷങ്ങളിലും സമാന സാഹചര്യം ആവര്‍ത്തിക്കപ്പെട്ടു. ഈ ഘട്ടങ്ങളിലെല്ലാം വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആശങ്കകളെ അവഗണിക്കുന്ന സമീപനമാണ് നര്‍മ്മേന്ദ്ര പ്രധാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മന്ത്രി റോജി.എം.ജോണ്‍ കുറ്റപ്പെടുത്തി.

22 ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷക്കാലം ഉറക്കമൊഴിച്ച് പഠിച്ച അധ്വാനമാണ് ഒറ്റരാത്രികൊണ്ട് ചില റാക്കറ്റുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയോടെ കച്ചവടം നടത്തുന്ന സാഹചര്യം ഉണ്ടായത്. തുടര്‍ക്കഥയാവുന്ന പേപ്പര്‍ ലീക്കുകളും,സിബിഎസ്ഇ ക്രമക്കേടുകളും ഉള്‍പ്പടെ വിലയിരുത്തുമ്പോള്‍ പരീക്ഷ മാഫിയകള്‍ക്ക് കുട പിടിക്കുന്ന സമീപനമാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കൂട്ടരും സ്വീകരിച്ചിരിക്കുന്നത്.

സിബിഎസ്ഇ പ്ലസ് ടു പുനര്‍ മൂല്യനിര്‍ണ്ണയ പരീക്ഷാ ഫലം ഇന്നലെ രാത്രിയോടെയാണ് പ്രഖ്യാപിച്ചത്. മാര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്ക അറിയിച്ചിതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്നാണ് കീം പരീക്ഷാ ഫലം മാറ്റി വെച്ചത്.സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അവസരം ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്‍ പറഞ്ഞു

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10