' 'ചെറ്റ' പരാമര്‍ശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല, ആ ചെറ്റക്കുടിലില്‍ നിന്നാണ് നമ്മള് വന്നത'്; പിണറായി വിജയനെതിരെ സഭയില്‍ ജി. സുധാകരന്; ബാലഗോപാലിനും വിമര്‍ശനം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ 'ചെറ്റ' പരാമർശത്തിനെതിരെ കടുത്ത വിമർശനവുമായി ജി. സുധാകരൻ എം.എൽ.എ നിയമസഭയിൽ രംഗത്ത്. ചെറ്റക്കുടിലുകളിൽ താമസിച്ചിരുന്ന പാവപ്പെട്ട ജനങ്ങളെ സംഘടിപ്പിച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തത് എന്ന കാര്യം മറക്കരുത്. അതുകൊണ്ടുതന്നെ 'ചെറ്റ' എന്ന പ്രയോഗം ഒരു തരത്തിലും കമ്മ്യൂണിസ്റ്റ് ശൈലിയിലുള്ള ഭാഷയല്ലെന്ന് സുധാകരൻ തുറന്നടിച്ചു.
തന്റെ പ്രസംഗത്തിൽ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പരിഹസിക്കാനും സുധാകരൻ മറന്നില്ല. മുൻ സർക്കാരിന്റെ കയ്യിൽ ആറായിരം കോടി രൂപയുണ്ടെന്ന് മുൻ ധനമന്ത്രി ഇടയ്ക്കിടെ വിളിച്ചു പറയാറുണ്ട്. സർക്കാർ പുറത്തിറക്കിയ സാമ്പത്തിക ധവളപത്രം ഗംഭീരമാണെന്ന് പറഞ്ഞ അദ്ദേഹം, 'മാറ്റമാണ് മാർക്സിസമെന്നും അതാണ് യഥാർത്ഥ ശാസ്ത്രമെന്നും' സഭയെ ഓർമ്മിപ്പിച്ചു.
സംസ്ഥാന ബജറ്റ് ലളിതവും അതേസമയം തന്നെ അതീവ ഗഹനവുമാണെന്ന് സുധാകരൻ വിലയിരുത്തി. സര്‍ക്കാര്‍ അവതരിപ്പിച്ചത് ക്ലാസിക് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യവും തത്വശാസ്ത്രവും നന്നായി അറിയാവുന്ന ഒരാൾക്ക് മാത്രമേ ഇത്തരമൊരു ബജറ്റ് തയാറാക്കാൻ സാധിക്കൂ. മഹാകവി കാളിദാസനെയും വിശ്വസാഹിത്യകാരൻ ഷേക്സ്പിയറെയും ആഴത്തിൽ വായിച്ചു മനസ്സിലാക്കിയ ഒരാൾക്ക് മാത്രമേ ഇത്രയും മനോഹരമായി ബജറ്റ് എഴുതാൻ സാധിക്കൂ എന്നും ജി. സുധാകരൻ നിയമസഭയിൽ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.