Logo
Sat, Jun 13, 2026 • 11:57 PM
LIVE TV
Watch

No business videos available

No Middle East videos available

MEDICAL COLLEGE| 'സത്യം പറയുന്നത് രോഗികളോട് കടപ്പാട് ഉള്ളതിനാല്‍; ഇനി ഒളിച്ചിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല'-ഡോ.ഹാരിസ് ചിറയ്ക്കല്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 29, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

MEDICAL COLLEGE| 'സത്യം പറയുന്നത് രോഗികളോട് കടപ്പാട് ഉള്ളതിനാല്‍; ഇനി ഒളിച്ചിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല'-ഡോ.ഹാരിസ് ചിറയ്ക്കല്‍
മെഡിക്കല്‍ കോളേജിലെ ചികിത്സാ പ്രതിസന്ധി ആരോപണത്തില്‍ സത്യം പറഞ്ഞ ശേഷം ഒളിച്ചിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. എല്ലാ വകുപ്പുകളിലും പ്രശ്‌നങ്ങളുണ്ട്. ഒരു മാസം മുമ്പ് തന്നെ ഉപകരണ ക്ഷാമത്തെ കുറിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ പിഎസിനെയാണ് വിവരം അറിയിച്ചത്. എന്നാല്‍ ഒരു നടപടിയും അതിനുശേഷം ഉണ്ടായിട്ടില്ലെന്നും ഹാരിസ് പറഞ്ഞു. സത്യം പറയുന്നത് രോഗികളോട് കടപ്പാട് ഉള്ളതിനാലാണെന്നും പ്രശ്‌നം മറച്ചുവെയ്ക്കുന്നത് ആശുപത്രി അധികൃതരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉപകരണം വാങ്ങിയെന്ന് പറഞ്ഞിട്ട് കാര്യമില്ല, കൃത്യമായി അറ്റകുറ്റപ്പണി നടക്കണം. നിരവധി രോഗികള്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നു. പലപ്പോഴും ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നത് രോഗികളാണ്. പലരോടും ഇരക്കേണ്ടി വരുന്നുവെന്നും ഹാരിസ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഫെയ്സ്ബുക് വെളിപ്പെടുത്തല്‍ ആരോഗ്യവകുപ്പിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഡോക്ടറുടേത് വൈകാരിക പ്രതികരണമെന്നും ഒരു ദിവസം മാത്രമാണ് ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതെന്നും പ്രാഥമികമായി പ്രതികരിച്ചെങ്കിലും ആരോഗ്യവകുപ്പ് മന്ത്രി തന്നെ വിശദീകരണവുമായി എത്തി. പ്രശ്നങ്ങള്‍ പരിശോധിക്കാമെന്നാണ് വീണാ ജോര്‍ജ്ജ് പറയുന്നത്. വിഷയം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നുമാണ് മന്ത്രി മാധ്യമപ്രവര്‍ത്തരോട് വിശദീകരിച്ചത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10