Logo
Fri, Jun 12, 2026 • 05:46 PM
LIVE TV
Watch

No business videos available

No Middle East videos available

പ്ലസ് ഒൺ ചോദ്യപേപ്പറില്‍ മോഹന്‍ലാല്‍, 6 മാർക്കും കൈക്കലാക്കി പിള്ളേർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 18, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

പ്ലസ് ഒൺ ചോദ്യപേപ്പറില്‍ മോഹന്‍ലാല്‍, 6 മാർക്കും കൈക്കലാക്കി പിള്ളേർ

മലയാള സിനിമാലോകത്തിന്റെയും മലയാളിയുടെയും അഭിമാനമാണ് മോഹൻലാൽ . കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ മിന്നും താരമാണ് മലയാളിയുടെ സ്വന്തം ലാലേട്ടൻ.പഴയ തലമുറകൾക്ക് മാത്രമല്ല ഇന്നത്തെ തലമുറകൾക്കും വലിയ ആരാധനയാണ് മോഹൻലാൽ എന്ന നടനോട് .അതിശയിപ്പിക്കുന്ന കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച 'ലാലേട്ടന്' ഒടുവിൽ രാജ്യം പത്മഭൂഷൺ നൽകി ആധരിച്ചു.

ഇപ്പോഴിതാ മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാൻ വഴിയൊരുക്കുകയാണ് ഹയർ സെക്കൻ്ററി ചോദ്യപേപ്പറില്‍.ഈ വർഷത്തെ ഹയർ സെക്കൻ്ററി ഒന്നാം വർഷ ഇംഗ്ലീഷ് മോഡല്‍ പരീക്ഷയിൽ മോഹൻലാലിനെ കുറിച്ചൊരു ചോദ്യം വന്നിരിക്കുന്നു. മോഹൻലാലിന്റെ പ്രൊഫൈൽ എഴുതുക എന്നതാണ് ആ ചോദ്യം.ആറ് മാർക്കിനുള്ള ചോദ്യമാണിത്. ഇതിൽ പത്ത് പോയിന്റുകൾ കൊടുത്തിട്ടുണ്ട്. ചോദ്യപേപ്പറിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . പിന്നാലെ പിള്ളേര് ആറ് മാർക്കും തൂക്കി എന്നാണ് ആരാധകർ കമന്റുകളായി കുറിക്കുന്നത്.

ചോദ്യപ്പേപ്പറിലെ പോയിന്റുകൾ ഇങ്ങനെ

  • ജനനം- 1960 മെയ് 21
  • ജനന സ്ഥലം- എലന്തൂര്‍ പത്തനംതിട്ട, കേരള
  • മാതാപിതാക്കള്‍- ശാന്തകുമാരി നായര്‍, വിശ്വനാഥന്‍ നായര്‍
  • ജോലി- ലീഡിംഗ് സൂപ്പര്‍ സ്റ്റാര്‍ ഇന്‍ മലയാളം ഫിലിം ഇന്‍റസ്ട്രി
  • അവാര്‍ഡുകള്‍- 150ലധികം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, പത്മഭൂഷണ്‍, പത്മശ്രീ, നാല് നാഷണല്‍ അവാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നു.
  • കരിയര്‍ ആരംഭം- 1978ല്‍ റിലീസ് ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ
  • പ്രധാന സിനിമകള്‍- ചിത്രം, വന്ദനം, വാനപ്രസ്ഥം, ഒടിയന്‍, തന്മാത്ര, പ്രണയം, കിലുക്കം, മിന്നാരം, ചെപ്പ്, നേര്, ചന്ദ്രോത്സവം, മണിച്ചിത്രത്താഴ്, വര്‍ണപകിട്ട്
  • വരാനിരിക്കുന്ന സിനിമ- ജയിലര്‍ 2, വൃഷഭ(റിലീസ് ചെയ്തു)
  • ഭാര്യ- സുചിത്ര മോഹന്‍ലാല്‍
  • മക്കള്‍- പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍

ഈ പോയിന്റുകൾ കണ്ടാൽ ജൻസി പിള്ളേർ കണ്ണടച്ച് ഉത്തരം എഴുതുമെന്നുള്ളത് ഉറപ്പ് . എന്നാൽ താരം നിലവിൽ പുതിയ പടങ്ങളുടെ ഷൂട്ടിങ്ങിലാണ് താരം.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10