Logo
Fri, Jun 12, 2026 • 10:10 PM
LIVE TV
Watch

No business videos available

No Middle East videos available

മുംബൈ വിമാനത്താവളത്തില്‍ മിന്നല്‍ സമരം; എയര്‍ ഇന്ത്യ സര്‍വീസുകള്‍ വൈകി, യാത്രക്കാര്‍ വലഞ്ഞു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 18, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

മുംബൈ വിമാനത്താവളത്തില്‍ മിന്നല്‍ സമരം; എയര്‍ ഇന്ത്യ സര്‍വീസുകള്‍ വൈകി, യാത്രക്കാര്‍ വലഞ്ഞു


മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാര്‍ നടത്തിയ അപ്രതീക്ഷിത മിന്നല്‍ സമരം എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളെ സാരമായി ബാധിച്ചു. മൂന്നാംകക്ഷി ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയായ എഐ എയര്‍പോര്‍ട്ട് സര്‍വിസസ് ലിമിറ്റഡിലെ കരാര്‍ ജീവനക്കാരാണ് ശമ്പള വര്‍ധനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ജോലി ബഹിഷ്‌കരിച്ചത്. റാംപ് ഓപ്പറേഷന്‍സ്, ബാഗേജ് ഹാന്‍ഡ്ലിങ് എന്നിവ തടസ്സപ്പെട്ടതോടെ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ വൈകി.പലര്‍ക്കും നിര്‍ണായക മീറ്റിംഗുകളും യാത്രാപദ്ധതികളും ഇതോടെ നഷ്ടമായി. 

മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട 15-ലധികം എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍ വരെ വൈകിയാണ് സര്‍വീസ് നടത്തിയത്. ഹൈദരാബാദില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാര്‍ ലാന്‍ഡിംഗിന് ശേഷം ഒരു മണിക്കൂറിലധികം വിമാനത്തിനുള്ളില്‍ തന്നെ കഴിയേണ്ടി വന്നു. ജീവനക്കാരുടെ കുറവ് മൂലം യാത്രക്കാരെ പുറത്തിറക്കാനും വൈകി.

വിദേശ വിമാന കമ്പനികളായ ഫ്‌ലൈദുബായ്, സൗദിയ, ഒമാന്‍ എയര്‍, സലാം എയര്‍ എന്നിവയുടെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജോലികളും എ.ഐ.എ.എസ്.എല്‍. ആയതിനാല്‍ ഈ സര്‍വീസുകളെയും സമരം ബാധിച്ചു.  തുടര്‍ന്ന് എയര്‍ ഇന്ത്യ അധികൃതരും വിമാനത്താവള മാനേജ്മെന്റും സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ സമരം പിന്‍വലിച്ചു. നിലവില്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായിട്ടുണ്ട്. വിമാനങ്ങളുടെ സമയക്രമം പാലിക്കാനുമുള്ള അടിയന്തര ശ്രമങ്ങള്‍ അധികൃതര്‍ തുടരുകയാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10