Logo
Sat, Jun 13, 2026 • 03:41 PM
LIVE TV
Watch

No business videos available

No Middle East videos available

മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയർ ആന്‍ഡ് റെസ്ക്യു വാഹനം അപകടത്തില്‍പ്പെട്ടു; വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 14, 2023
1 min read Updated: June 09, 2026
SHARE:
SAVE: Login to save

മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയർ ആന്‍ഡ് റെസ്ക്യു വാഹനം അപകടത്തില്‍പ്പെട്ടു; വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്ക്
  കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ ഫയർ ആന്‍ഡ് റെസ്ക്യു വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. പുനലൂർ-മൂവാറ്റുപുഴ റോഡിൽ പത്തനാപുരം കല്ലുംകടവിലായിരുന്നു അപകടം നടന്നത്. മുഖ്യമന്ത്രിക്ക് അകമ്പടി പോകവെ വാഹനം നിയന്ത്രണം വിട്ട് തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് ഫയർഫോഴ്സ് അംഗങ്ങൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആന്‍ഡ് റെസ്ക്യു വാഹനം അപകടത്തില്‍പ്പെട്ടതോടെ മറ്റൊരു വാഹനത്തിൻ്റെ അകമ്പടിയോടെ മുഖ്യമന്ത്രിയുടെ വാഹനം തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10