Logo
Fri, Jul 03, 2026 • 02:59 PM
LIVE TV
Watch

No business videos available

No Middle East videos available

പെൻഷൻകാരെയും വലച്ച് കെഎസ്ആർടിസി; ധാരണാപത്രം പുതുക്കാത്തതിനാല്‍ പെന്‍ഷന്‍ കിട്ടാതെ 41,000 പേർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 23, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

പെൻഷൻകാരെയും വലച്ച് കെഎസ്ആർടിസി; ധാരണാപത്രം പുതുക്കാത്തതിനാല്‍ പെന്‍ഷന്‍ കിട്ടാതെ 41,000 പേർ
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെടുകാര്യസ്ഥതയില്‍ പെന്‍ഷന്‍കാരും ദുരിതത്തില്‍. 41,000 പേർക്കാണ് ജൂണ്‍ മാസത്തെ പെൻഷൻ കിട്ടാതെ ദുരിതത്തിലായിരിക്കുന്നത്. സഹകരണവകുപ്പുമായുളള ധാരണാപത്രം പുതുക്കാത്തതിനാലാണ് പെന്‍ഷന്‍ വിതരണം അവതാളത്തിലായത്. അതേസമയം പെന്‍ഷന്‍ എത്രയും വേഗം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കെഎസ്ആർടിസി മനപൂർവം വീഴ്ച വരുത്തിയതാണ് ആക്ഷേപം. കെഎസ്ആർടിസിയിലെ ശമ്പളപ്രതിസന്ധി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നതിനിടെയാണ് ഇപ്പോള്‍ കെടുകാര്യസ്ഥത കൊണ്ട് പെന്‍ഷന്‍കാരും ദുരിതത്തിലായിരിക്കുകയാണ്. അതേസമയം കെഎസ്ആർടിസിയിൽ ജൂൺ മാസത്തെ ശമ്പള വിതരണം ഇന്ന് തുടങ്ങുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകുക. പതിവുപോലെ ഘട്ടം ഘട്ടമായിട്ടാകും ശമ്പള വിതരണം. കെഎസ്‍ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി കോടി രൂപയാണ് വേണ്ടത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10